Thursday, October 28, 2010

ചില പ്രവാസി ചിന്തകള്‍

''എനിക്ക് മടുത്തു. നാട്ടിലേക്കു തന്നെ തിരിച്ചാലോയെന്ന് പലവട്ടം ആലോചിച്ചു. ഈ ഏകാന്തത വല്ലാതെ മടുപ്പിക്കുന്നു. ഈ മരുഭൂമിയില്‍ പകലന്തിയോളം തനിച്ചിരിക്കുന്ന അവസ്ഥ അസഹനീയമാണ്. ചാറ്റിങിലൂടെ എത്രയെന്നുവേച്ചാ സുഹൃത്തുക്കളെ ശല്യപ്പെടുത്തുന്നത്. ഭര്‍ത്താവിനെയും ബോറടിപ്പിക്കുന്നതില്‍ പരിധിയില്ലേ. എന്നാല്‍ ഒരു ജോലി നോക്കാമെന്നു വെച്ചാല്‍ അതിന് ചില അവസ്ഥകള്‍ അനുകൂലവുമല്ല''.

കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനെ ചാറ്റാന്‍ കിട്ടിയപ്പോള്‍ അവളുടെ അവസ്ഥകള്‍ എന്നോട് വിവരിച്ചതാണിത്.
im so bored dii. wat can i do at home?
കുക്കിംഗ് പഠിക്കു. നിന്റെ കെട്ടിയോന്റെ ഹെല്‍ത്തിനെപ്പറ്റി ചിന്തിക്കു.
i wud lik 2 belve im gud at cukg
ഉം ഓക്കെ. കുക്കിംഗ്..കുക്കുംഗ് കുക്കിംഗ്.. ഇതിലെന്തോന്ന് പഠിക്കാനിരിക്കുന്നു. അതൊരു പക്ഷം.

ഇപ്പോള്‍ നാട്ടില്‍ ഭയങ്കര മഴയാണത്രേ. തുഷാര്‍ സാറിന്റെ നീണ്ട ഒരു മെയില്‍ കണ്ടു. എല്ലാം വല്ലാതെ മിസ്സ് ചെയ്യുന്നു എന്നല്ലാതെ വേറെന്തു പറയാന്‍. മാധ്യമപ്രവര്‍ത്തകയായി കൊച്ചിയില്‍ വിലസി നടന്നിരുന്ന ദിവസങ്ങളും താമസസ്ഥലവും എല്ലാം മിസ്സ് ചെയ്യുന്നു. തുഷാറിന്റെ ചാറ്റിങില്‍ പഴയ താമസസ്ഥലം മാറിയെന്നറിഞ്ഞു. എനിക്ക് ചെറിയ വിഷമം തോന്നായ്കയില്ല. പക്ഷെ തുഷാറിന് സന്തോഷം. അവള്‍ പറയുന്നു.
It was gud at that mady aunty's house.
മോരും മെഴുക്കുപുരട്ടിയും മാത്രം കഴിച്ചുള്ള ആന്റിയുടെ വീട്ടില്‍നിന്നുള്ള മോചനം തുഷാറിനെ സന്തോഷിപ്പിക്കുന്നുണ്ട്.

കുറെ പ്രവാസി ബ്ലോഗുകള്‍ കുത്തിയിരുന്നു വായിച്ചു. നാട്ടിലിരുന്ന് ചില വീരന്‍മാരുടെ പരിഹാസങ്ങള്‍ മുന്‍പ് കേട്ട ഓര്‍മ്മയില്‍ ഞാനതെല്ലാം വായിച്ചു. ഓഫീസ്..റും..ഓഫീസ്..റൂം ഈ അവസ്ഥയില്‍ എന്തെങ്കിലും ഒരു നേരംമ്പോക്കില്ലെങ്കില്‍ മുരടിച്ചുപോകും. വലിയ സാഹിത്യകാരനാകണമെന്നില്ല എഴുതാന്‍. മനസ്സില്‍ തോന്നുന്നതെല്ലാം കയ്യില്‍ അത്യാവശ്യം കരുതിയിരിക്കുന്ന പദസമ്പത്തുപയോഗിച്ച് നിങ്ങള്‍ക്കെഴുതാം. പലപ്പോഴും ഇവിടെയെത്തുമ്പോഴാണ് പലരുടെയും ഭാവനകള്‍ ഉണരുന്നത്. വീടും നാടും ഓര്‍മ്മകളും മനസ്സില്‍ നിറഞ്ഞുനില്‍ക്കും. നാട്ടില്‍വെച്ചു സംഭവിച്ച പല നുറുങ്ങുചിന്തകളും മനസ്സിലേക്ക് ഓടിയെത്തും. ഞാനിതെഴുതികൊണ്ടിരിക്കുന്നത് ഉച്ചസമയത്താണ്. വേറെ ജോലിയൊന്നുമില്ലാതെ ബോറടിച്ചിരിക്കുമ്പോഴാണ് ആ ബോറടി ഇങ്ങോട്ടു പകര്‍ത്തിയേക്കാം എന്ന് തോന്നിയത്. ഇത്ര സമയം രവീന്ദ്രന്‍ സംഗീതം മുറിയില്‍ നിറയെ തങ്ങിനിന്നിരുന്നു. ഇപ്പോള്‍ ഓരോ നേരിയ ശബ്ദവും
എനിക്ക് കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. അത്രക്കു നിശബ്ദത.

സമീപത്ത് ഏകദേശം എല്ലാം തന്നെ പാക്കിസ്ഥാനികളായതുകൊണ്ടാകണം ഭര്‍ത്താവിന്റെ കര്‍ശനനിര്‍ദേശമുണ്ട്. മുറി തുറക്കാനോ പുറത്തിറങ്ങാനോ പാടില്ലതന്നെ. ഓക്കെ ശരി. ഞാന്‍ കതകില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ലെന്‍സിലൂടെ പുറത്തേക്കു നോക്കും. വലിയ വെളുത്ത പൈജാമയിട്ട ഒരു വയസ്സന്‍ പാക്കിസ്ഥാനി തലങ്ങും വിലങ്ങും നടക്കുന്നതുകാണാം. കയറിച്ചെല്ലുന്നിടത്തുതന്നെയാണ് കിച്ചന്‍ എന്നുള്ളതുകൊണ്ട് മിക്കവാറും സമയങ്ങളില്‍ അയാള്‍ കതക് തുറന്നിട്ടാകും പാചകം. എനിക്ക് സമയം കൊല്ലാന്‍ ഇതില്‍പരം മറ്റെന്തുവേണം. ഓരോ പ്രകടനങ്ങള്‍കണ്ട് ഞാന്‍ അടക്കിച്ചിരിക്കും. അഴികളില്ലാത്ത ഗ്ലാസ് കൊണ്ട് മറച്ച വലിയൊരു ജനലുണ്ട്.

ഗ്ലാസ് നീക്കി കൈ പുറത്തേക്കിട്ടാല്‍ ചുട്ടുപൊള്ളും. നിറയെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍. ഒരാളെപോലും പുറത്തേക്ക് കാണാറില്ല. സ്വന്തമായി വാഹനങ്ങളില്ലാത്ത ഒന്നോ രണ്ടോ പേര്‍ നടന്നുപോകുന്നത് കാണാം. വെറുതെ നമ്മുടെ നാടുമായി ഉപമിച്ചുപോയി. റോഡരികില്‍ ഇപ്പോള്‍ പഞ്ചായത്തുതെരഞ്ഞെടുപ്പുവിശേഷങ്ങളാകും. കൂട്ടുസംഗമങ്ങളില്‍ നിന്നും സിഗരറ്റ്പുക ഉയരുന്നുണ്ടാകും. കടവരാന്തകളില്‍ തിക്കുംതിരക്കുമാകും. ഹാ...എല്ലാം വല്ലാതെ മിസ് ചെയ്യുന്നു.

Friday, September 10, 2010

മാമ്മിലിപ്പറമ്പിലെ വിശേഷങ്ങള്‍

പഴയ തറവാടുവീടാണ്‌. ജൂലായ്‌ 9 ന്‌ വലതുകാലെടുത്തുവെച്ച ദിവസം മുതല്‍ ഈ തറവാട്ടുവീട്ടിലാണ്‌ എന്റെ വാസം. ഇവിടെ ഓരോരുത്തരുടെയും സംസാരത്തിനുമുണ്ടൊരു തനി നാട്ടിന്‍പ്പുറം ശൈലി. ചുറ്റും വിശാലമായ പറമ്പാണ്‌. പറമ്പില്‍ ഇടയ്‌ക്കിടെ പീലിവിടര്‍ത്തിയാടുന്ന മയിലുകളെ കാണാം. മനുഷ്യരുടെ കാല്‍പ്പെരുമാറ്റം കേട്ടാല്‍ അവ പറന്നുപോകുന്നതും കാണാം. ആദ്യ ദിവസം മയിലിനെ കണ്ടപ്പോള്‍ ഞാന്‍ അദ്‌ഭുതപ്പെട്ടുപോയി. ഇതെന്തൊരു നാടെന്നു ആദ്യമൊന്നു ആശങ്കപ്പെട്ടു. പക്ഷെ ഈ നാടിനോളം സൗന്ദര്യം മറ്റെവിടെയും ഞാന്‍ കണ്ടിട്ടില്ല. വീടിനുചുറ്റും വലിയ മുറ്റമാണ്‌. മുറ്റത്തിന്റെ തെക്കേ കോണിലായി കിഴക്കോട്ടു തിരിഞ്ഞ്‌ ഭഗവതിയെ കുടിയിരുത്തിയിരിക്കുന്നു. വീട്ടുവകയാണ്‌ ഈ ക്ഷേത്രം. എന്ത്‌ ആഗ്രഹസാഫല്യത്തിനും ഈ ക്ഷേത്രത്തില്‍ വിളക്കുവെച്ചു തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ സഫലമാകുമെന്നൊരു വിശ്വാസം ഇവിടെയുണ്ട്‌.
പറമ്പില്‍ നിറയെ കൃഷിയാണ്‌. നേന്ത്രവാഴയും തെങ്ങും കവുങ്ങും എന്നുവേണ്ട സകലവിധ സാമഗ്രികളും ഇവിടത്തെ എക്‌സ്‌ മിലിട്ടറി കുട്ടിച്ഛന്‍ വെച്ചുപിടിപ്പിച്ചിരിക്കുന്നു. മാസം നല്ലൊരു വരുമാനം കക്ഷിക്ക്‌ ആ വകയിലുണ്ട്‌. മിലിട്ടറിയില്‍ നിന്നും വിരമിച്ചതിനുശേഷം പകലന്തിയോളം കക്ഷി പറമ്പിലാണ്‌.
രാവും പകലും കഠിനാധ്വാനിയായ ഒരമ്മയുണ്ട്‌. എന്റെ പ്രിയതമന്റെ അമ്മ. അതായത്‌ എന്റെ അമ്മായിയമ്മ. എപ്പോഴും തിരക്കിലായിരിക്കും ഈ കഥാപാത്രം. വൃത്തിയാക്കിയയിടത്ത്‌ വീണ്ടും വീണ്ടും വൃത്തിയാക്കിയും, കഴുകിയ പാത്രങ്ങള്‍ വീണ്ടും കഴുകിയും, പറമ്പിലെ പട്ടയും പാളയും വലിച്ചും, എന്നും അമ്പലങ്ങളിലേക്ക്‌ വഴിപാട്‌ നേര്‍ന്നും, മക്കള്‍ക്കും മരുമക്കള്‍ക്കും സദാസമയവും വെച്ചുവിളമ്പിയും ഒരു പാവം അമ്മ. ഒന്നു തുമ്മിയാലും ചുമച്ചാലും എപ്പോഴും ശുശ്രൂഷിച്ചുനടക്കുന്ന ഒരമ്മ. എം.എ, ബിഎഡും സ്വന്തമായി കയ്യിലുണ്ടായിട്ടും ജോലിയെന്നു കേള്‍ക്കുമ്പോഴേ ചങ്കുപൊട്ടുന്ന ഒരു ഏട്ടത്തിയമ്മയാണ്‌ മറ്റൊരു കഥാപാത്രം. എന്റെ പ്രിയതമന്റെ ഏട്ടന്റെ സഹധര്‍മ്മിണിയാണവര്‍. അവധിക്കെത്തുന്ന ഏട്ടന്‍മാര്‍ക്ക്‌ വെച്ചുവിളമ്പലാണ്‌ ഏട്ടത്തിയമ്മയുടെ നേരംമ്പോക്ക്‌. ഏട്ടന്‍മാര്‍ ലീവുകഴിഞ്ഞ്‌ മടങ്ങുന്നതോടെ ഏട്ടത്തിയമ്മയുടെ ഏറ്റവും പ്രിയപ്പെട്ട നേരംമ്പോക്ക്‌ ടിവിയും ഉറക്കവും. പിന്നെ ഇന്നാശു എന്നു ഞാന്‍ ചെല്ലപ്പേരിട്ടു വിളിക്കുന്ന ഇന്ന. അതായത്‌ അമ്മായി. ജീവിതം മുഴുവന്‍ ഞങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന ഇന്ന.
നാട്ടിലെ ചില കഥാപാത്രങ്ങളുടെ വിശേഷങ്ങള്‍ പറഞ്ഞാലും അവസാനിക്കാത്തതാണ്‌. നാട്ടിലെങ്ങും അമ്പലങ്ങളാണ്‌. മുടവന്നൂര്‍ ശിവക്ഷേത്രം, തൃത്താല ക്ഷേത്രം, ഞാങ്ങാട്ടിരി ക്ഷേത്രം തുടങ്ങി അമ്പലങ്ങളെല്ലാം തന്നെ പല രീതിയില്‍ പേരുകേട്ടവ തന്നെ. സന്ധ്യ മയങ്ങിയാല്‍ നാട്ടിലെ ചില സ്ഥിരം അമ്പലവാസികള്‍ തൊഴാന്‍ പോകുന്നത്‌ നോക്കിയിരിക്കാന്‍ നല്ല രസമാണ്‌. എനിക്ക്‌ അത്തരം ശീലങ്ങള്‍ വളരെ കുറവാണ്‌. കാരണം മറ്റൊന്നുമല്ല, അതിരാവിലെ എഴുന്നേറ്റ്‌ കുളിക്കണം അത്രതന്നെ. എങ്കിലും തീരാനിര്‍ബന്ധം സഹിക്കാതെ പലപ്പോഴും പോകേണ്ടി വന്നിട്ടുണ്ട്‌. പ്രിയതമന്‌ അക്കാര്യത്തിലൊക്കെ വലിയ വിശ്വാസമാണുതാനും. നാടും വീടും വിട്ട്‌ അന്യദേശത്ത്‌ പോയാലേ ഇതിന്റെയൊക്കെ വില മനസ്സിലാകു എന്നൊരു ഗുണപാഠം പ്രിയതമന്റെതായി എനിക്ക്‌ കിട്ടാറുണ്ട്‌. ഓണത്തിനും വിഷുവിനും പുറമെ തിരുവാതിരയും ഓരോരുത്തരുടെയും നക്ഷത്രം വരുന്ന ദിവസവും (പിറന്നാളിന്‌ പുറമെ) ഇവിടെ പ്രധാനമാണ്‌. കുട്ടിച്ഛന്റെ മകന്‍ വീട്ടിലെത്തുന്ന ദിവസം ടൂവിലര്‍ എടുത്ത്‌ നാടുചുറ്റലാണ്‌ എന്റെ പ്രധാന ഹോബി. ഇടവഴികളിലൂടെയെല്ലാം ഓടിച്ചുവിടും. കമന്റുകളൊന്നും ശ്രദ്ധിക്കാറില്ല. പൊതുവെ തിരക്കില്ലാത്ത ശാന്തമായ സ്ഥലമായതുകൊണ്ട്‌ കണ്ണുമടച്ച്‌ ഓടിക്കാം എന്നൊരു ഗുണമുണ്ട്‌. ഇതിലും പുറമെ എന്തെല്ലാം വിശേഷങ്ങള്‍ ഇവിടെ എന്റെ നാട്ടിലും എന്റെ വീട്ടിലും.

വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്‌ 9 വയസ്സ്‌ ; പുകപടലമായി മാറിയ അവിശ്വസനീയത


2001 സെപ്‌റ്റംബര്‍ പതിനൊന്നിന്റെ നടുക്കുന്ന ഓര്‍മകളില്‍ നിന്നും ലോകം ഇന്നും മുക്തമായിട്ടില്ല. തകര്‍ന്നുവീഴുന്ന വേള്‍ഡ്‌ ട്രേഡ്‌ സെന്ററില്‍ നിന്നു ജീവന്‍ നഷ്ടപ്പെടുന്നതിന്‌ മുന്‍പിലത്തെ കരച്ചില്‍. പിടഞ്ഞുമരിച്ച ജീവനുകള്‍. വലിയ പുകപടലമായി മാറിയ അവിശ്വസനീയത. വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ തകര്‍ച്ചയുടെ കാഴ്‌ച്ച ഇങ്ങിനെയൊക്കെയായിരുന്നു. മതത്തിന്റെ പേരിലുള്ള ഭീകര പ്രവര്‍ത്തനങ്ങളുടെ ഉദാഹരണങ്ങളില്‍ ഒന്നായ സെപ്‌റ്റംബര്‍ 11 ആക്രമണത്തിന്റെ ഓര്‍മ്മ ദിനത്തില്‍ ലോകത്ത്‌ എല്ലായിടത്തും വലിയ പരിപാടികളാണ്‌ നടക്കുന്നത്‌. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ സെപ്‌റ്റംബര്‍ 11 ന്റെ ചടങ്ങിലേക്കൊതിങ്ങുന്നില്ല ആ ഓര്‍മ്മകള്‍. അമേരിക്കയില്‍ വേള്‍ഡ്‌ ട്രെയ്‌ഡ്‌ സെന്റര്‍ ആക്രമിക്കപ്പെട്ടിട്ട്‌ ഒമ്പത്‌ വര്‍ഷം തികയുന്നു.
അമേരിക്കയുടെ അഭിമാന സ്‌തംഭങ്ങളായി തലയുയര്‍ത്തി നിന്ന വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ ഇരട്ട ഗോപുരങ്ങള്‍ക്ക്‌ നേരെ അല്‍ക്വയ്‌ദ ചാവേറുകള്‍ യാത്രാവിമാനങ്ങള്‍ ഇടിച്ചിറക്കിയിട്ട്‌ ഒമ്പത്‌ തികയുന്നു. 2001 സെപ്‌റ്റംബര്‍ 11 ന്‌ രാവിലെയായിരുന്നു ലോകത്തെ ഞെട്ടിച്ച്‌ അല്‍ക്വയ്‌ദയുടെ ആക്രമണം. 11 ഭീകരര്‍ ചേര്‍ന്നു തട്ടിയെടുത്ത നാലു യാത്രവിമാനങ്ങള്‍ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമിച്ച്‌ തകര്‍ത്തപ്പോള്‍ തീവ്രവാദികള്‍ ഉള്‍പ്പെടെ 90 രാജ്യങ്ങളില്‍ നിന്നുള്ള 2993 പേര്‍ക്കാണ്‌ ജീവന്‍ നഷ്ടപ്പെട്ടത്‌. ലോകത്തിലെ തന്നെ അതീവസുരക്ഷ മേഖലയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന വാഷിംഗ്‌ടണ്‍ ഡിസിക്ക്‌ സമീപമുള്ള അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണും ചാവേറുകളുടെ ആക്രമണത്തിന്‌ ഇരയായി. ആയിരങ്ങള്‍ കൊല്ലപ്പെട്ട അക്രമണങ്ങളെ തുടര്‍ന്ന്‌ പതറിയ ഭരണകൂടം വൈകാതെ ഒസാമ ബിന്‍ ലാദനെ പ്രതിസ്ഥാനത്തു നിര്‍ത്തി തീവ്രവാദവിരുദ്ധയുദ്ധം പ്രഖ്യാപിച്ചു. ബുഷ്‌ ഭരണകൂടം തുടക്കമിട്ട അമേരിക്കയുടെ ഭീകരതയ്‌ക്കെതിരെ യുദ്ധത്തിന്റെ നിദാനമായി വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണം മാറി. അല്‍ക്വയ്‌ദ നേതാവ്‌ ബിന്‍ലാദനെ പിടികൂടാനെന്ന പേരില്‍ അഫ്‌ഗാനിസ്ഥാനില്‍ നടത്തിയ അധിനിവേശവും അതിനെ തുടര്‍ന്നുണ്ടായ ലക്ഷങ്ങളുടെ ആള്‍നാശവും ചരിത്രത്തിന്റെ മറ്റൊരു ഭാഗം.

Friday, September 3, 2010

പട്ടാമ്പി


പട്ടാമ്പി, പാലക്കാട്‌ ജില്ലയിലെ ഒരു പ്രാധാന നഗരം. ഭാരതപ്പുഴയുടെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്‌. തൃശൂര്‍ ജില്ലയിലെ കുന്നംകുളം, മലപ്പുറം ജില്ലയിലെ എടപ്പാള്‍, പെരിന്തല്‍മണ്ണ, പാലക്കാട്‌ ജില്ലയിലെ ഷൊര്‍ണ്ണൂര്‍, ചെര്‍പ്പുളശ്ശേരി എന്നീ നഗരങ്ങള്‍ പട്ടാമ്പിയുടെ സമീപപ്രദേശങ്ങളാണ്‌.
ഈ കാരണം കൊണ്ടു തന്നെ പട്ടാമ്പി ഒരു പ്രധാന വാണിജ്യ നഗരം തന്നെയാണ്‌. നഗരം രണ്ടായി തരാം. മേലേപട്ടാമ്പിയും പട്ടാമ്പിയും. ജനസംഖ്യയില്‍ മുഖ്യധാര മുസ്ലിംങ്ങളാണ്‌ ഇവിടെ. കേരളകാര്‍ഷിക സര്‍വ്വകലാശാലയുടെ നെല്‍കൃഷി ഗവേഷണവിഭാഗവും വിത്തുല്‍പ്പാദനകേന്ദ്രവും ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഈ ഗവേഷണകേന്ദ്രത്തിന്റെ ആഗോളപ്രശസ്‌തി വഴി പട്ടാമ്പിയുടെ പേര്‌ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട്‌ പുറംലോകം മുഴുവന്‍ അറിയപ്പെടാനിടയാക്കി.
കേരളത്തിലെ പഴക്കം ചെന്ന കോളേജുകളിലൊന്നായ ശ്രീ നീലകണ്‌ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജ്‌ പട്ടാമ്പിയിലാണ്‌. പ്രശസ്‌ത സംസ്‌കൃതാചാര്യര്‍ നമ്പി ശ്രീ നീലകണ്‌ഠ ശര്‍മയുടെ നാമധേയത്തിലാണ്‌ കോളേജ്‌. പുന്നശേരി നമ്പി സ്ഥാപിച്ച സംസ്‌കൃത വിദ്യാലയമാണ്‌ പിന്‍കാലത്ത്‌ സംസ്‌കൃത കോളേജായത്‌.
സാഹിത്യ സാംസ്‌ക്കാരിക രംഗത്തുള്ള നിരവധി പ്രമുഖരും പട്ടാമ്പി കോളേജില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. തളിയാതിരി ഭരണക്രമത്തിന്റെ സ്‌മരണകള്‍ നിലനിര്‍ത്തുന്ന കൈത്തളി ക്ഷേത്രവും വള്ളൂര്‍ ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷങ്ങളുടെ സമാപനസ്ഥലമായ ഉണ്ണിഭ്രാന്തന്‍ കാവും സ്ഥിതി ചെയ്യുന്ന നാടാണിത്‌. നിളയുടെ വടക്കേ തീരത്ത്‌ സ്ഥിതി ചെയ്യുന്ന പട്ടാമ്പി പഞ്ചായത്ത്‌ വള്ളൂര്‍, ശങ്കരമംഗലം, കൊടലൂര്‍, കിഴായൂര്‍, നേതിരിമംഗലം എന്നീ പ്രദേശങ്ങള്‍ ചേര്‍ന്നതാണ്‌.
പഞ്ചായത്തിന്റെ വടക്കുകിഴക്ക്‌ ഭാഗത്തെ കല്ലേക്കാട്‌ കുന്നും പെരുമ്പ്രകോട്ടയും കളപ്പാറ കുന്നും തവഗിരി കോട്ടയുടെ ഭാഗമായ കാറ്റാടിക്കുന്നിന്റെ ഒരു ഭാഗവും തെക്കുപടിഞ്ഞാറുഭാഗത്ത്‌ കോഴിക്കുന്നും മധ്യഭാഗത്തായി ആരക്കുന്നും ഉമിക്കുന്നും തെക്കേ അറ്റത്തുള്ള തെക്കഞ്ചരി കുന്നും പഞ്ചായത്തിലെ താരതമ്യേന ഉയര്‍ന്ന പ്രദേശങ്ങളാണ്‌. ഭാരതപ്പുഴ നാലുകിലോമീറ്റര്‍ ദൂരം ഈ പഞ്ചായത്തിന്റെ അതിരിലൂടെ ഒഴുകുന്നു.
ചരിത്രാവശിഷ്ടങ്ങള്‍ക്കും പുരാസ്‌മാരകങ്ങള്‍ക്കും പ്രസിദ്ധമാണ്‌ തൃത്താല.
വലിയൊരു മണ്‍കോട്ടയുടെയും കിടങ്ങിന്റെയും അവശിഷ്ടങ്ങളും ശിവക്ഷേത്രവുമാണ്‌ തൃത്താലയിലെ പ്രധാന ചരിത്ര സ്‌മാരകങ്ങള്‍. പട്ടാമ്പി-ഗുരുവായൂര്‍ റോഡിലുള്ള കാട്ടില്‍ മഠം ക്ഷേത്രം 10 നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ നിര്‍മ്മിച്ച ബുദ്ധമതക്ഷേത്രമാണെന്നു കരുതപ്പെടുന്നു. ചോള വാസ്‌തുശില്‍പശൈലിയില്‍ നിന്നു പാണ്ഡ്യവാസ്‌തുശില്‍പശൈലിയിലുള്ള പരിവര്‍ത്തനം വ്യക്തമാക്കുന്ന ക്ഷേത്രമാണിത്‌. തൃത്താല-കൂറ്റനാട്‌ റോഡിലാണ്‌ പാക്കനാര്‍ സ്‌മാരകം.
പ്രശസ്‌ത എഴുത്തുകാരനും സാമൂഹിക പരിഷ്‌ക്കര്‍ത്താവുമായ വി.ടി ഭട്ടതിരിപ്പാടിന്റെ ജന്മസ്ഥലം കൂടിയാണ്‌ തൃത്താല. ഓരോ ഭാഗത്തും ക്ഷേത്രങ്ങളുള്ളതാണ്‌ ഈ ദേശത്തിന്റെ പ്രത്യേകത. ഓരോ ക്ഷേത്രങ്ങള്‍ക്കും പറയാന്‍ ഒരുപാട്‌ പുരാണക്കഥകളും.

Wednesday, June 16, 2010

രുദ്ര


......മനസ്സിന് വല്ലാത്തൊരു വേദനയുണ്ട്. പറഞ്ഞുവരുമ്പോള്‍ അത് വെറുമൊരു പൈങ്കിളിയാകുമോ എന്നറിയില്ല. ഞാന്‍ ബോള്‍ഡായ പെണ്‍കുട്ടിയാണെന്നാണ് പലരുടെയും ധാരണ. എനിക്കറിയില്ല, ഞാന്‍ ഇപ്പോള്‍ കാണിക്കുന്നത് ശരിയാണോ എന്ന്. എന്റെ മനസ്സ് അത് എങ്ങിനെയാണ് പറഞ്ഞുതരുന്നതെന്ന്. എന്തായാലും ഇതിവിടെ അവസാനിക്കട്ടെ. ഞാന്‍ അയച്ച മൊബൈല്‍ മെസേജുകള്‍ക്കൊന്നും മറുപടി കിട്ടാത്തതുകൊണ്ടാണ് ഈ കത്തെഴുതുന്നത്. ഈ കത്തിനും മറുപടി പ്രതീക്ഷിക്കുന്നു.
എന്ന് രുദ്ര

കത്ത് നാലായി മടക്കി. കവറിനകത്തിട്ടു. ഓഫീസിലേക്ക് പോകുന്ന വഴി തപാല്‍പെട്ടിയിലിടണം. പിന്നെ കാത്തിരിപ്പിന്റെ നാളുകളാണ്. മൂന്നുപേജുള്ള കത്ത് കഷ്ടപ്പെട്ടാണ് ഇരുന്നെഴുതിയത്.
ഇപ്പോള്‍ കൂടുതല്‍ സമയവും കീബോര്‍ഡിലായതുകൊണ്ട് പഴയപോലെ കൈവഴക്കം പോരാ.
എന്നാലും അവന് കത്തുകള്‍ വായിക്കുന്നതിലാണ് താല്‍പ്പര്യം.
നീണ്ട ഒരു കോട്ടുവായിട്ട് ബെഡില്‍ നിന്നെഴുന്നേറ്റു. സമയം 8 മണി. റൂംമേറ്റ്സെല്ലാം അവരവരുടെ
കാര്യങ്ങളില്‍ വ്യാപൃതരാണ്. ഇന്നും ബ്രേക്ക്ഫാസ്റ് കഴിക്കാന്‍ ലേറ്റാണ്. ഹൌസ്ഓണറിന്റെ വഴക്ക് ഇന്നും കേള്‍ക്കാം. ഞാന്‍ പലപ്പോഴും അവന്റെ കാര്യം ഇവിടെ പറയുന്നത് മറ്റുള്ളവര്‍ക്ക് അത്ര പിടിക്കുന്നില്ലെന്നറിയാം. എങ്കിലും അറിയാതെ പലപ്പോഴും മനസ്സില്‍ നിന്നും അത് പുറത്തുവരും. പൊതുവെ ഗൌരവപ്രകൃതമായതിനാല്‍ കൂടുതലൊന്നും ചോദിക്കാന്‍ ആരും ശ്രമിക്കാറില്ല.
പത്തുമണിക്ക് ഓഫീസിലെത്തണം. ഇന്ന് എന്തായാലും ലേറ്റാണ്. കത്ത് പ്രാര്‍ത്ഥിച്ച് പോസ്റ്ബോക്സിലിട്ടു. ദൈവമേ അവനുതന്നെ കിട്ടണെ. ഏന്തിവലിഞ്ഞു ബസ്സിലേക്ക് കയറി. ഓഫീസിലെത്തിയപ്പോള്‍
അരമണിക്കൂര്‍ ലേറ്റ്. ഒന്നിലും ശ്രദ്ധ കിട്ടിയില്ല. അഡ്മിനിസ്ട്രേഷന്‍ കാര്യങ്ങളിലെ പൊരുത്തക്കേടുകള്‍ കൂടി വരുന്നു. മിക്കവാറും ബോസിന്റെ ശകാരം കേള്‍ക്കാം.
എങ്കിലും ബോസിന് തന്നോട് ചെറിയൊരു മമതയൊക്കെയുണ്ട്.
ബാംഗ്ളൂരില്‍ നിന്നും വേരോടെ എല്ലാം മറക്കാന്‍ നാട്ടിലേക്ക് ചേക്കേറിയപ്പോള്‍ എന്തെങ്കിലും
ഒരു ജോലി എന്നേ ആഗ്രഹിച്ചിരുന്നുള്ളു. അതിനായി എം.ബി.എ ചെയ്തു. മൂന്നുമാസം ബാംഗ്ളൂരിലെ ബെഡ്റെസ്റില്‍ നിന്നും മോചിതയായപ്പോള്‍ തീരുമാനിച്ചതാണ് ഇനി എവിടെയായാലും നന്നായി ജീവിക്കണമെന്ന്. ഇനി അധികനാള്‍ ഈ ലോകത്ത് ഞാനുണ്ടാകില്ല. എങ്കിലും ഉള്ള അത്രയും നാള്‍ ഒരാളെ സ്നേഹിക്കണം. പ്രദിയുടെ കൂടെ ജീവിക്കാന്‍ ഇനി സാധിക്കില്ല. അത്രമാത്രം ജീവിതത്തോട്
മടുപ്പായിരിക്കുന്നു. ഓഫീസില്‍ ഇന്ന് പതിവിലും കൂടുതല്‍ ആളുകളുണ്ട്.
അല്‍ഫോണ്‍സ് അടുത്തുള്ളതുകൊണ്ട് പകുതി ജോലി അവനെ ഏല്‍പ്പിച്ചു.
കണ്ണുകള്‍ വീര്‍ത്തിരിക്കുന്നതുകണ്ട് അല്‍ഫോണ്‍സിന്റെ ചോദ്യമുയര്‍ന്നു.
'ഇന്ന് കാണാന്‍ തീരെ കൊള്ളില്ല, എന്തുപറ്റി?
'ഓ! പ്രത്യേകിച്ച് ഒന്നുമില്ല'.
തെന്നിമാറിയില്ലെങ്കില്‍ പ്രശ്നമാണ്, അവന്‍ ചികഞ്ഞറിയാന്‍ കേമനാണ്. ഇവിടെ ചാര്‍ജെടുത്ത അന്നുമുതല്‍ അവന്‍ എനിക്ക് പ്രൊപ്പോസല്‍ വെച്ചുതുടങ്ങിയതാണ്. കുറെയൊക്കെ സ്കിപ്പ് ചെയ്തു. എന്നെക്കുറിച്ച് അവനെന്തറിയാം. പാവം. ഒരിക്കല്‍ അമ്മയെയും കൊണ്ട് എന്നെ കാണാന്‍ വന്നു. ശരിക്കും ഞെട്ടിപ്പോയി. മുണ്ടും നേര്യതുമെടുത്ത് നെറ്റിയില്‍ ഭസ്മം തൊട്ട ഒരു നാടന്‍ സ്ത്രീ. എന്തു പറയണം എന്നറിയാതെ ഞാന്‍ വളരെ കഷ്ടപ്പെട്ടു.
അല്‍ഫോണ്‍സ് ഒരിക്കല്‍ കയ്യോടെ ചോദിച്ചു.
'എന്തുകൊണ്ടാണ് രുദ്ര വിവാഹം കഴിക്കാത്തത്'?
അവനറിഞ്ഞേ പറ്റു.
ജീവിതത്തില്‍ ഇത്രവലിയ എന്ത് ട്രജഡിയാണ് ഉണ്ടായിട്ടുള്ളത്?
ദിവസം ചെല്ലുംതോറും ക്ഷീണം കൂടിവരുന്നപോലെ. ഭക്ഷണം കഴിക്കാനും ഒരു മടുപ്പ്.
സ്ളിംബ്യൂട്ടി ആകാനുള്ള ശ്രമമാണെന്ന് പലരും കളിയാക്കുന്നുണ്ട്. പലപ്പോഴും എല്ലാം ചിരിച്ചുതള്ളാറാണ് പതിവ്. അന്ന് ബാംഗ്ളൂരില്‍ നിന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ തന്നെയാണ് മുടക്കാതെ കഴിക്കുന്നത്. ഇത് എത്രനാള്‍ എന്നറിയില്ല. ഒരുപക്ഷെ എന്നെങ്കിലും എല്ലാം എല്ലാവരും അറിഞ്ഞാല്‍
ഈ ഇടത്താവളത്തില്‍ നിന്നുപോലും തനിക്ക് പുറത്തിറങ്ങേണ്ടി വരും. സ്വന്തം വീട്ടില്‍ തനിക്ക് സ്ഥാനമില്ലെന്ന തിരിച്ചറിവ് ഏറെ മുറിപ്പെടുത്തുന്നതുമാണ്.
ചില സമയങ്ങളില്‍ പ്രദിയുടെ ഓര്‍മ്മകള്‍ മനസ്സ് മുറിപ്പെടുത്താറുണ്ട്. കണ്ടുമുട്ടിയതും തുടര്‍ന്നു നടന്ന സംഭവങ്ങളും എല്ലാം.
'ഈ ചേച്ചിക്ക് എപ്പോഴും ഇതേ പറയാനുള്ളു. വായനയും എഴുത്തും മാത്രം. ശൊ എനിക്കിത് കാണുമ്പോള്‍ കലിവരുന്നുണ്ട്'. റൂംമേറ്റിന്റെ പരാതിയാണ്. അത് ചിലപ്പോള്‍ ഉറക്കെ നിലവിളിയായി മാറും.
ആ സമയങ്ങളില്‍ ഞാന്‍ എന്റെ പഴയ ഡയറികള്‍ പൊടിതട്ടിയെടുക്കും. ഇതിലാണല്ലോ എന്റെ തുടക്കവും ഒടുക്കവും.
ജൂണ്‍ 16-ബുധന്‍(രാത്രി)
ഡയറിയില്‍ ആ ദിവസം ചുവന്ന അക്ഷരത്തില്‍. നഴ്സിംഗിന് അഡ്മിഷന്‍ ശരിയായി അച്ഛനോടൊപ്പം ബാംഗ്ളൂരിലേക്ക് പുറപ്പെട്ടു. ബാംഗ്ളൂര്‍ എത്തി ഒരു ഹോട്ടലില്‍ റൂമെടുത്ത് ഫ്രഷ് ആയി. അച്ഛന് നല്ല ക്ഷീണമുണ്ട്. 10 മണിക്ക് കോളേജിലെത്തി റിപ്പോര്‍ട്ട് ചെയ്യണം. പുതിയ അന്തരീക്ഷം പുതിയ ആള്‍ക്കാര്‍. ആദ്യമായാണ് വീടുവിട്ടു താമസിക്കുന്നത്. അഡ്മിഷനും കാര്യങ്ങളുമായി ഉച്ചവരെ തിരക്കോട് തിരക്ക്. ഹോസ്റലില്‍ താമസത്തിനുള്ള കാര്യങ്ങളും ശരിയാക്കി അന്നു തന്നെ അച്ഛന്‍ തിരികെ നാട്ടിലേക്ക്.
ജൂണ്‍ 17- വ്യാഴം (രാത്രി)
ഇന്ന് ക്ളാസ് തുടങ്ങി. പകുതിയും ആണ്‍കുട്ടികളാണ് ക്ളാസില്‍. ഇതുവരെ കോണ്‍വെന്റില്‍ പഠിച്ചുവളര്‍ന്ന എനിക്ക് ആരുമായും ഒത്തുപോകാന്‍ സാധിക്കുന്നില്ല. വീട്ടില്‍ പറഞ്ഞാല്‍ അച്ഛന്‍ എന്തുമാത്രം വിഷമിക്കും. കോളേജില്‍ പേടിപ്പെടുത്തുന്ന റാംഗിങ് ഒന്നുമില്ല. നാളെ അച്ഛന് കത്തെഴുതണം.
ജൂണ്‍18- വെള്ളി(രാത്രി)
കോളേജില്‍ ശാന്തമായ അന്തരീക്ഷം. ഇവിടുത്തെ ഭക്ഷണം എനിക്ക് പിടിക്കുന്നില്ല. വയറിന് ചെറിയൊരു അസ്വസ്ഥതയുണ്ട് വാര്‍ഡന്‍ പറഞ്ഞു സുഖമില്ലെങ്കില്‍ നാളെ വീട്ടിലേക്ക് പൊയ്ക്കൊള്ളു. എന്നാലും പേടിയാണ്. ഓടിയെക്കാവുന്ന ദൂരമല്ലാലോ വീട്ടിലേക്കുള്ളത്. നാളെ റൂംമേറ്റ് നാട്ടിലേക്ക് പോകുന്നെന്നു പറഞ്ഞിരുന്നു. പറ്റുമെങ്കില്‍ കൂട്ടത്തില്‍ പോകണം.
ജൂണ്‍ 19-ശനി(രാവിലെ)
ഇന്നു രാത്രി എഴുതാന്‍ കഴിയില്ല. യാത്രയിലായിരിക്കും. വീട്ടിലേക്ക് പോകുന്നു.
ജൂണ്‍ 23-ബുധന്‍(രാത്രി)
കുറച്ചുദിവസമായി എഴുതിയിട്ട്. വീട്ടിലാണ്. ഇന്ന് എന്റെ മനസ്സിന് വല്ലാത്തൊരു സന്തോഷമുണ്ട്. ആ ട്രെയിന്‍ യാത്രയില്‍ ഞാന്‍ ഒരാളെ പരിചയപ്പെട്ടു. പ്രദി. ബാംഗ്ളൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. കാണാന്‍ സുമുഖന്‍. ഏറെ നേരം എന്നോട് സംസാരിക്കാന്‍ അയാള്‍ താല്‍പ്പര്യം കാണിച്ചു. വൈറ്റ് ടീഷേര്‍ട്ടും ജീന്‍സും ആണ് വേഷം. എന്റെ നാടന്‍ വേഷവും ചന്ദനക്കുറിയും കണ്ടായിരിക്കണം നാട്ടില്‍ എവിടെയാ എന്ന ചോദ്യത്തോടെ അയാള്‍ സംസാരിക്കാന്‍ തുടങ്ങിയത്. നല്ല ശബ്ദം. എനിക്കും സംസാരിക്കണമെന്നു തോന്നി. നാട്ടിലെത്തിയപ്പോള്‍ അയാളുടെ മൊബോല്‍ നമ്പര്‍ എനിക്ക് തന്നു. പക്ഷെ ഇതുവരെ വിളിച്ചിട്ടില്ല. പലപ്പോഴും ആ നമ്പറിലേക്ക് പാളിനോക്കും. പക്ഷെ വീട്ടില്‍ ആരും കാണാതെ വേണം വിളിക്കാന്‍. സ്വന്തമായി ഒരു മൊബൈല്‍ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അപ്പോഴാണ് എനിക്ക് മനസ്സിലായത്.
നാളെ രാവിലെ ബാംഗ്ളൂര്‍ക്ക് പോകും. അസുഖമെല്ലാം മാറി. അച്ഛന്‍ റെയില്‍വേ സ്റേഷനിലേക്ക് കൊണ്ടു ചെന്നാക്കും.
ട്രെയിന്‍ വന്നപ്പോള്‍ എന്നെ വണ്ടിയിലേക്ക് കയറ്റി അച്ഛന്‍ വീട്ടിലേക്ക് പോയി. ട്രെയിന്‍ എടുക്കാന്‍ ഇനിയും പത്തുമിനിട്ടുകൂടിയുണ്ട്. അയാള്‍ ഇന്നുതന്നെയാണ് ബാംഗ്ളൂരിലേക്ക് തിരിക്കുന്നത്. എന്റെ ഹൃദയം പടാ പടാ മിടിക്കുന്നു.
സഹയാത്രികനെ ബാഗ് ഏല്‍പ്പിച്ച് പേഴ്സുമായി ഞാന്‍ വണ്ടിയില്‍ നിന്നും ചാടിയിറങ്ങി. റെയില്‍വേ ബൂത്തിലെത്തി. നമ്പര്‍ അമര്‍ത്തി വിളിച്ചു.
'ഹലോ... പ്രദിയല്ലേ?
അതെ, ആരാണ്?
മറുതലയ്ക്കല്‍ നല്ല മുഴക്കമുള്ള ശബ്ദം.
എന്റെ ശബ്ദം തൊണ്ടയില്‍ തടഞ്ഞുനിന്നു.
'ഞാന്‍...ഞാന്‍ രുദ്ര. അന്ന് ട്രെയിനില്‍ വെച്ചു പരിചയപ്പെട്ട...'
'ആ..ഹാ..ഹായ് രുദ്ര, ഹൌ ആര്‍ യു'?
'ആം ഫൈന്‍...ഞാന്‍ ഇന്ന് ബാംഗ്ളൂര്‍ക്ക് പോകുന്നു. ഈ ടൈംമില്‍ ഉണ്ടാകുമെന്നു പറഞ്ഞിരുന്നല്ലോ'
'ആ ഞാനുണ്ട്. എനിക്ക് റിസര്‍വേഷന്‍ കിട്ടിയില്ല. ഞാന്‍ ടിക്കറ്റ് കൌണ്ടറില്‍ തന്നെ ഉണ്ട്. ദാ എത്തി'.
'ആ..ഓക്കെ. എങ്കില്‍ ഞാനും ജനറല്‍ കംപാര്‍ട്ട്മെന്റില്‍ കയറണോ'?
'ഓ അത് വേണ്ട. എനിക്ക് വെയ്റ്റിംഗ് ലിസ്റ് ആണെന്നേ ഉള്ളു. ഞാന്‍ രുദ്രയുടെ കംപാര്‍ട്ട്മെന്റില്‍ തന്നെ കാണും.സീ യു.'
ഫോണ്‍ കട്ട്.
ശൊ! ഇത്രയധികം സംസാരിക്കാന്‍ അയാള്‍ എന്റെ ആരാണ്. ഞാന്‍ തിരികെ കംപാര്‍ട്ട്മെന്റില്‍ എത്തി. ട്രെയിന്‍ വിടാന്‍ ഏകദേശം രണ്ടുനിമിഷം മാത്രം ബാക്കി. എവിടെനിന്നോ അയാള്‍ പറന്നെത്തി കിതക്കുന്നു. എനിക്ക് ചിരിവന്നു. ഹോ കഷ്ടം തന്നെ. അല്‍പം നേരത്തെ ഇറങ്ങാമായിരുന്നല്ലോ.
മന:പ്പൂര്‍വ്വം തന്നെ എന്റെ അടുത്ത് ഞാന്‍ സ്ഥലം കരുതിയിരുന്നു. എന്റെ ബാഗ് എടുത്തുമാറ്റി. അയാള്‍ അവിടെയിരുന്നു. അയാളുടെ ശരീരത്തില്‍ നിന്നും വരുന്ന ചൂടുകാറ്റ് എന്റെ ശരീരത്തെ ആകമാനം കുളിപ്പിച്ചു.
'നേരത്തെ ഇറങ്ങാത്തതെന്ത്'?
'ഓ അല്‍പം ലേറ്റ് ആയെന്നേ. എന്താടോ? ഞാന്‍ കരുതി ഇയാളെന്നെ വിളിക്കില്ലായിരിക്കും എന്ന്. തന്റെ ശബ്ദം കേട്ടപ്പോള്‍ ശരിക്കും എനിക്ക് സന്തോഷം ആയി കേട്ടോ'.
ആ...
വെറുതെ ആ എന്ന അക്ഷരത്തോടെ ഞാന്‍ ആ സംഭാഷണം അവസാനിപ്പിച്ചു. ഒരു പ്രണയിനിയുടെ ഭാവമായിരുന്നു അപ്പോഴെന്റെ മുഖത്ത്. മുഖം ചുമന്നിരിക്കുന്നു. കഷ്ടം. ഒരേയൊരു തവണയേ അയാളെ ഞാന്‍ കണ്ടിട്ടുള്ളു. അപ്പോഴെക്കും ഇങ്ങനെയെല്ലാം തോന്നാന്‍ മാത്രം. അറിയില്ല. മനസ്സിന്റെ ഓരോരോ കളികളേ.
'എനിക്ക് ശംഖിനോട് വല്ലാത്തൊരു ആരാധനയാണ്. ശംഖിന്റെ വലിയൊരു ശേഖരം തന്നെ എന്റെ പക്കലുണ്ട്. സുഹൃത്തുക്കള്‍ക്ക് കത്തുകളെഴുതുമ്പോള്‍ ശംഖിന്റെ ചിത്രം ഞാന്‍ ആലേഖനം ചെയ്യാറുണ്ട്...' പ്രദി വാതോരാതെ സംസാരിക്കുന്നു.
അങ്ങിനെ വരവും പോക്കുമായി ആ ട്രെയിന്‍ യാത്രയുടെ എണ്ണം കൂടിക്കൂടി വന്നു. വര്‍ഷം രണ്ടുകഴിഞ്ഞു. പ്രണയം പൂത്തുപന്തലിച്ചു. അവനറിയാതെ തന്നെ. എല്ലാ യാത്രയിലും അവനെ കൂട്ടാതെ വയ്യെന്നായി. അവന്‍ ഒരിക്കലും എന്നെ സ്നേഹിക്കുന്നെന്നു പറഞ്ഞില്ല. പക്ഷെ ഞാന്‍ ഒരായിരം തവണ എന്റെ സ്നേഹത്തെക്കുറിച്ച് സൂചിപ്പിച്ചു. മനപൂര്‍വ്വമായിരുന്നിരിക്കണം അവന്‍ തെന്നിമാറുന്നത്. സ്വന്തം വീട്ടുകാര്യങ്ങളെക്കുറിച്ചുപോലും പറയാന്‍ അവന്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല.
അന്ന് ഒരു മടക്കയാത്രയില്‍ എന്റെ കൈപിടിച്ച് അവന്‍ ചുംബിച്ചു. ഞാന്‍ കണ്ണുകളടച്ച് ആ ചുംബനം ഏറ്റുവാങ്ങി. നിസ്വാര്‍ത്ഥമായ ആ സ്നേഹത്തിനുമുന്നില്‍ കീഴടങ്ങാന്‍ പലപ്പോഴും മനസ്സുവെമ്പി. രാത്രി, ട്രെയിനില്‍ എല്ലാ യാത്രികരും നിദ്രയുടെ മടിത്തട്ടിലേക്ക് വഴുതിയപ്പോള്‍ രണ്ടു ഹൃദയങ്ങള്‍ മാത്രം മുഖത്തോടുമുഖം ഏറെനേരം നോക്കിയിരുന്നു.
കൈകള്‍ പരസ്പരം ഞെരിഞ്ഞമരുന്നു. അവന്റെ ചുണ്ടുകള്‍ എന്റെ കൈപ്പത്തിയിലേക്ക് മാറിമാറി അമര്‍ന്നു. പുറത്തുനിന്നും നല്ല തണുത്ത കാറ്റ് എന്റെ ശരീരത്തെ കോരിത്തരിപ്പിച്ചു. കണ്ണുകളില്‍ ഇരുട്ടുനിറഞ്ഞു. തുറക്കാന്‍ പോലും സാധിക്കാത്ത ഇരുട്ടില്‍ ഞാന്‍ തപ്പിത്തടഞ്ഞു. ആ ഇരുമ്പുപെട്ടിക്കകത്ത് ശ്വാസം മുട്ടുന്ന പോലെ. പ്രദിയുടെ നെഞ്ചിലേക്ക് കൈവെച്ചപ്പോള്‍ ആ ഹൃദയം മിടിക്കുന്ന ശബ്ദം തീവ്രമാകുന്നത് ഞാനറിഞ്ഞു.
ഞങ്ങള്‍ ട്രെയിനിന്റെ വാതില്‍ക്കലേക്ക് നടന്നു. സൈഡില്‍ ബാത്ത്റൂമാണ്. എങ്ങിനെയെങ്കിലും പ്രദിയുടെ സ്വന്തമാകണമെന്ന മനസ്സിന്റെ വെമ്പലിന് തടയിടാന്‍ ആ തണുത്ത രാത്രിക്കായില്ല. ആ രാത്രി വെളുക്കല്ലേയെന്ന് ഞാന്‍ ആഗ്രഹിച്ചു.
നേരം പുലര്‍ന്നു, ബാംഗ്ളൂര്‍ക്ക് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. ട്രെയിന്‍ ലേറ്റാണ്. ഞങ്ങള്‍ മുഖത്തോടുമുഖം നോക്കിയില്ല. എനിക്ക് എന്തൊക്കെയോ സംസാരിക്കണമെന്നുണ്ടായിരുന്നു. ശബ്ദത്തിന് പതിവിലും ഗാംഭീര്യം വരുത്തി ഞാന്‍ ചോദിച്ചു.
'പ്രദി എന്നെ വിവാഹം കഴിക്കുമോ'?
'രുദ്ര, ആ ഞാന്‍ പറയാം. പക്ഷെ രുദ്രയില്ലാതെ എനിക്ക് ജീവിക്കാന്‍ സാധിക്കില്ല'.
മനസ്സില്‍ ഒരു ഇടിമുഴക്കം പോലെ. രുദ്രയില്ലാതെ എനിക്ക് ജീവിക്കാന്‍ സാധിക്കില്ല, എല്ലാം ഞാന്‍ പറയാം. എനിക്കൊന്നും മനസ്സിലായില്ല.
യാത്ര പറഞ്ഞു ഞാന്‍ ഹോസ്റലിലേക്ക് പോയി. ഹോസ്റല്‍ നമ്പറിലേക്ക് എത്തിയപാടെ പ്രദി വിളിച്ചു. എത്തിയോ എന്നറിയാന്‍. സന്തോഷം.
ക്ളാസില്‍ പഴയ പോലെ ശ്രദ്ധിക്കാന്‍ എനിക്ക് സാധിച്ചില്ല. വീണ്ടും ഞങ്ങള്‍ പരസ്പരം കണ്ടു. കോഫിഷോപ്പില്‍, പാര്‍ക്കില്‍ അങ്ങിനെ കാണലുകള്‍ക്ക് അതിരുകളില്ലാതായി. ഒന്നിച്ചുള്ള യാത്രകള്‍ നീണ്ടു.
വീട്ടില്‍ വിവാഹാലോചനകള്‍ നടക്കുന്നു. കുറച്ചുദിവസം ലീവെടുത്ത് നാട്ടിലേക്ക് വരാന്‍ അച്ഛന്റെ ഓര്‍ഡര്‍. സാധിക്കില്ല. പ്രദി ഇവിടെ തനിച്ചാണ്.
'അല്ല അച്ഛന്‍ വിളിച്ചതല്ലേ. തല്‍ക്കാലം ഒന്ന് പോയിവരൂ'. പ്രദി പറഞ്ഞപ്പോള്‍ പോകാമെന്നു തീരുമാനിച്ചു.
വീട്ടിനുമുന്നില്‍ ബസ്സിറങ്ങിയപ്പോഴാണ് തൊട്ടുമുന്നിലെ ചായക്കടക്കാരന്‍ പീതാംബരന്‍ചേട്ടന്‍ പറഞ്ഞത്
കോളടിച്ചല്ലോ! കല്ല്യാണം കഴിഞ്ഞാല്‍ ഫോറിനിലോട്ട് പോവോ?
വീട്ടിലെത്തിയപ്പോള്‍ അമ്മ,
ദേ ചെറുക്കനും കൂട്ടരും ഇങ്ങെത്താറായി. നീ വേഗം ഡ്രസ്സെല്ലാം മാറി ഒരുങ്ങു.
അമ്മേ എന്താണിത്. എന്നെ ഒന്ന് അറിയിക്കാത
നിന്നെ എന്തറിയിക്കാന്‍. എല്ലാം അച്ഛനെടുത്ത തീരുമാനങ്ങളാണ്.
അറിയാലോ നിന്റെ അച്ഛന്റെ സ്വഭാവം.
വീടുനിറയെ ബന്ധുക്കളാണ്. ഒരു സീനിന് അവസരമൊരുക്കാതെ കല്ല്യാണനിശ്ചയത്തിനൊരുങ്ങി.
ചടങ്ങുകളെല്ലാം കഴിഞ്ഞ് ചെറുക്കനും കൂട്ടരും ഇറങ്ങിയപാടെ ഞാന്‍ എന്റെ ബാഗൊതുക്കി. ഇനി ഒരു നിമിഷം ഇവിടെ നില്‍ക്കാന്‍ പാടില്ല. വീട്ടിലാരോടും പറയാതെ പുറകിലൂടെ ബസ്റോപ്പിലേക്കോടി.
ഇവിടെ പ്രദിയുടെ നെഞ്ചിലമര്‍ന്നു കിടക്കുമ്പോള്‍ കിട്ടുന്ന സുഖം വേറെ എവിടെ കിട്ടാന്‍. ഒരു മാസമായി വന്നിട്ട്. വന്നപ്പോള്‍ തന്നെ അച്ഛന് നീണ്ട കത്തെഴുതി. അച്ഛന്റെ മറുപടിയും കിട്ടി. ഇനി ഇങ്ങനെ ഒരു മകള്‍ അച്ഛനില്ല. പടിയടച്ചു പിണ്ഢം വെച്ചിരിക്കുന്നു. അമ്മ നിലവിളിച്ചിട്ടുണ്ടാകണം. തന്നെ അന്വേഷിച്ച് ആരും ഇവിടെയെത്തിയില്ല.
പ്രദി നഗരത്തിന് ഒത്ത നടുവില്‍ ഒരു ഫ്ളാറ്റെടുത്തു. രണ്ടുമുറികളും ഒരു കിച്ചനും ബാത്ത്റൂമും ഒരു ഹാളും. സുഖജീവിതം. രണ്ടുമാസം പോയതറിഞ്ഞില്ല. ഇതിനിടയില്‍ പ്രദിയുടെ കോട്ടയത്തുള്ള അച്ഛനും അമ്മയും വന്നുപോയി. ഒരേയൊരു തവണ. അല്ലെങ്കിലും ദത്തെടുത്ത വളര്‍ത്തിയ മകനെച്ചൊല്ലി അവര്‍ അധികം ആവലാതിപ്പെടാറില്ല.
പതിവുപോലെ ഓഫീസും വീടും നാടുചുറ്റലും എല്ലാം ആയി കുറച്ചു നല്ലനാളുകള്‍. അന്ന് ഏറെ വൈകിയാണ് പ്രദി വീട്ടിലെത്തിയത്. നല്ല ചുമയും നെഞ്ചുവേദനയും ഉണ്ടെന്നു പറഞ്ഞു. ഡോക്ടറെ കാണാന്‍ പ്രദിക്ക് മടിയാണ്. തളര്‍ച്ച കൂടിയപ്പോള്‍ ഞാന്‍ ഡോക്ടറെ വീട്ടിലേക്ക് വരുത്തി. പരിശോധനയില്‍ തളര്‍ച്ചക്കുള്ള മരുന്നുമാത്രമേ ഡോക്ടര്‍ നല്‍കിയുള്ളു. അത്യാവശ്യമായി രക്തപരിശോധന നടത്താന്‍ നിര്‍ദ്ദേശവും തന്നു.
നാളെതന്നെ നടത്തിയേക്കാം. ഓഫീസിലേക്ക് പോകുന്ന വഴി ലാബില്‍ കയറി. സാമ്പിള്‍ കൊടുത്ത് ഞാന്‍ ഹോസ്പിറ്റലിലേക്കും പ്രദി ഓഫീസിലേക്കും പോയി. ഹോസ്പിറ്റലില്‍ രോഗികള്‍ക്കിടയില്‍ നില്‍ക്കുമ്പോഴും മനസ്സില്‍ വല്ലാത്തൊരു ആകുലത. പ്രദിക്ക് എന്തുപറ്റി. കുറച്ചുദിവസങ്ങളായി ക്ഷീണവും തളര്‍ച്ചയും.
വൈകീട്ട് നേരെ പോയത് റിസള്‍ട്ട് വാങ്ങിക്കാനാണ്.
'അത് ഹസ്ബന്റ് നേരത്തെ വാങ്ങികൊണ്ടുപോയല്ലോ'
അവരെന്നെ സൂക്ഷിച്ചൊന്ന് നോക്കി.
ഞാന്‍ നേരെ വീട്ടിലെത്തി.
'പ്രദി, റിസള്‍ട്ടെന്തേ. നോക്കട്ടെ'
'അയ്യോ രുദ്ര ഞാന്‍ അത് സുഹൃത്തിന്റെ വണ്ടിയില്‍ വെച്ചുമറന്നല്ലോ'
പ്രദിയുടെ മുഖത്തുണ്ട് അത് പച്ചക്കള്ളമാണെന്ന്.
പ്രദി കുളിക്കാന്‍ കയറിയ തക്കത്തിന് ആ റൂമാകെ ഞാന്‍ പരിശോധിച്ചു. ഒരു കവറിനകത്ത് പൊതിഞ്ഞുസൂക്ഷിച്ച ആ റിസള്‍ട്ട് അവസാനം ഞാന്‍ കണ്ടു. ഓടിച്ചുവായിച്ചു.
ഒന്നുമാത്രം എന്റെ മനസ്സില്‍ നിന്നു... പ്രദിക്ക് റിസള്‍ട്ട് പോസിറ്റീവ് ആണ്. എച്ച്.ഐ.വി പോസിറ്റീവ്.
കുളികഴിഞ്ഞ് മൂളിപ്പാട്ടും പാടിവന്ന പ്രദി അല്‍പ്പസമയം എന്നെനോക്കി നിന്നു
കണ്ണെടുക്കാതെ ആ മുഖത്തേക്കു തന്നെ ഞാന്‍ സൂക്ഷിച്ചുനോക്കി.
എന്റെ തല പെരുത്തുകയറി.
ഓര്‍മ്മ വന്നപ്പോള്‍ ആശുപത്രിക്കിടക്കയിലായിരുന്നു. വയറ്റിലുണ്ടായിരുന്ന രണ്ടുമാസമെത്തിയ കുഞ്ഞ് ആ വീഴ്ച്ചയില്‍ മരിച്ചു. മൂന്നുമാസം റെസ്റ്റ് വേണം. ബോഡി വളരെ വീക്കാണ്.
പ്രദിയുടെ ശരീരത്തിലെ രോഗാണുക്കള്‍ എന്റെ ശരീരത്തെയും കീഴ്പ്പെടുത്തിയ വിവരം വളരെ വേദനയോടെ ഞാന്‍ അറിഞ്ഞു.
ആശുപത്രിക്കിടക്കയിലെ മൂന്നുമാസത്തെ വാസം. തുടര്‍ന്ന് ഇനിയുള്ള കാലം ജീവിക്കാനുള്ള പഠനം. എം.ബി.എ ചെയ്തു. നാട്ടില്‍ തന്നെ ജോലി ചെയ്തു ജീവിക്കാമെന്നായി. ധാരാളം മരുന്നുകള്‍ വാങ്ങിക്കൂട്ടി. ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താന്‍. ഒരു എയ്ഡ്സ് രോഗിയാണെന്ന വിവരം ഈ ലോകത്ത് മറ്റാരും അറിയാതിരിക്കട്ടെ. ജീവിതത്തില്‍ ഇനിയൊരിക്കലും പ്രദിയെന്ന കഥാപാത്രത്തെ കാണരുതെന്ന് ശപഥമെടുത്തു.
നാട്ടില്‍ ഒരു സുഹൃത്തുവഴി ജോലി ശരിപ്പെടുത്തി. ആദ്യ പോസ്റിംഗ് എറണാകുളത്ത്. മനസ്സ് വല്ലാതെ സന്തോഷിച്ചു.
ജീവിതത്തില്‍ ഒരു പുതിയ അധ്യായം കൂടി കൈവന്ന സന്തോഷം. ഹോസ്റല്‍ ജീവിതം എത്രനാള്‍ എന്നറിയില്ല. അന്ന് പത്രത്തില്‍ വന്ന ഒരു പരസ്യം ശ്രദ്ധയില്‍ പെട്ടാണ് ആ അഡ്രസിലേക്ക് കത്തുകളെഴുതിയത്. തൂലികാസൌഹൃദം എത്രമാത്രം ഫലവത്താകും എന്നറിയില്ല. പക്ഷെ വെറുതെ ഒരാഗ്രഹം തോന്നി. എഴുത്തുകള്‍ക്കെല്ലാം മറുപടി വന്നു. എല്ലാം സ്നേഹാര്‍ദ്രമായ മറുപടികള്‍. പേര് വെളിപ്പെടുത്താത്ത ആ സുഹൃത്തിന് വീണ്ടും വീണ്ടും ഞാന്‍ കത്തുകളെഴുതി.



....ഞാന്‍ അയച്ച മൊബൈല്‍ മെസേജുകള്‍ക്കൊന്നും മറുപടി കിട്ടാത്തതുകൊണ്ടാണ് ഈ കത്തെഴുതുന്നത്. ഈ കത്തിനും മറുപടി പ്രതീക്ഷിക്കുന്നു.
എന്ന് രുദ്ര

ഒരാഴ്ച്ചക്കു ശേഷം മറുപടി വന്നു. അതില്‍ ഒരു ശംഖിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു. താഴെ രണ്ടു വരികളും.
...ഇതെന്റെ അവസാനത്തെ കത്താണ്. എഴുതാന്‍ ഈ കൈകള്‍ ഇനി ചലിക്കില്ല. ഇനിയൊരു മറുപടി പ്രതീക്ഷിക്കരുത്.
സ്വന്തം...

Tuesday, June 8, 2010

ശനിയാഴ്ച്ച നല്ല ദിവസം


ഓഫീസിലെത്തിയപ്പോള്‍ പത്തുമിനിറ്റ് വൈകി. ശനിയാഴ്ച്ചയാണ്.
നാളെ അവധിയാണെന്നുള്ള മോഹാലസ്യം എല്ലാവരുടെയും മുഖത്തുണ്ട്. ശനിയാഴ്ച്ച ദിവസങ്ങളില്‍ ഇവിടെ കറന്റുണ്ടാകാറില്ല. മിക്കവാറും എല്ലാവരും
സിറ്റൌട്ടിലുള്ള നാറുന്ന സോഫാസെറ്റില്‍ ചടഞ്ഞുകൂടിയിരിക്കും. എനിക്കത് കാണുമ്പോള്‍ എസ്.കെ പൊറ്റെക്കാടിന്റെ വിഷകന്യകയിലെ മാത്തനെ ഓര്‍മ്മവരും.
അടക്കിപ്പിടിച്ച എന്റെ പരിഹാസച്ചിരി ആരും കാണാതെ ഒളിപ്പിക്കേണ്ടി വന്നിട്ടുണ്ട് പലപ്പോഴും. കുറെനാളായി ജനറേറ്ററിന്റെ കാര്യം പറയുന്നു. ഇതുവരെ അതിനൊരു
തീരുമാനമായിട്ടില്ല. വര്‍ഷം അഞ്ചുകഴിഞ്ഞു. പക്ഷെ ഞാന്‍ ഇവിടെ എത്തിയിട്ട് വെറും നാല് മാസമേ ആയിട്ടുള്ളു. ഇതിനിടയ്ക്ക് ഒരു മെഗാസീരിയല്‍ എടുക്കാനുള്ള കഥകളുണ്ട്.
സമയം രാവിലെ 11 മണി. ഉച്ചമയക്കത്തിന് പ്രത്യേകിച്ച് സമയമൊന്നും ഇല്ലാത്തതുകൊണ്ട് എന്റെ ബോസ് ആ ചീഞ്ഞുനാറുന്ന സോഫാസെറ്റില്‍ പ്രൂഫ് റീഡറുടെ ഷോള്‍ഡറിലേക്ക്
തലയും ചായ്ച്ച് കിടന്നുറങ്ങുന്നുണ്ട്. ഇടയ്ക്ക് താടി തടവുന്നതുകാണാം. അങ്ങേരെ കാണാന്‍
ഒരു ജീനിയസ് ലുക്കാണ്. മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ പോലെ നിരനിരയായി വെട്ടിയൊതുക്കിയ
മുഖത്തെ കുറ്റിത്താടികളും ഒരു പരന്ന ഗ്ളാസും. പലപ്പോഴും ഞാന്‍ നോക്കിയിരുന്നിട്ടുണ്ട്.
ഒന്ന് പ്രേമിക്കാവുന്ന മുഖമൊന്നുമല്ലെങ്കിലും ഒരു എഴുത്തുകാരിക്ക് ആരാധന തോന്നിപ്പിക്കുന്ന
മുഖഭാവം തന്നെ. എന്റെ കാര്യമല്ല പറഞ്ഞത്. ആ നെടുനീള സോഫാസെറ്റില്‍ മറ്റ് കഥാപാത്രങ്ങളും
സ്ഥാനം പിടിച്ചിട്ടുണ്ട്. റിസപ്ഷനിസ്റ്, ജീവിതത്തിലെ ഏറ്റവും വലിയൊരു അബദ്ധത്തിലേക്ക്
എടുത്തുചാടിയ മറ്റൊരു കഥാപാത്രം 'തടിച്ചുരുണ്ട പെണ്‍കുട്ടി' എന്നിരിക്കട്ടെ. പിന്നെ നാട് പരിചയപ്പെടാനും
പുതിയ ജോലിതേടാനും ഇറങ്ങിത്തിരിച്ച രണ്ട് തിരുമണ്ടന്‍മാരും. ഉരുണ്ട കഥാപാത്രം തന്റെ
പഠനത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും കാണുന്ന ദിവാസ്വപ്നങ്ങള്‍ എന്നോട് വാതോരാതെ പറയുന്നുണ്ട്.
കഴിഞ്ഞ നാല് മാസമായി ഈ സ്വപ്നങ്ങളെല്ലാം മാറ്റിനിര്‍ത്തിയിരിക്കയാണ് ഞാന്‍.
ഉരുണ്ട കഥാപാത്രത്തിന് ഐ.എ.എസ് ആഗ്രഹമുണ്ടത്രേ. എടുത്തിട്ടുള്ള ഡിഗ്രികളെക്കുറിച്ചുമെല്ലാം
വായടക്കാതെ പറയുന്നുണ്ട്. വാശിയില്‍ ഒട്ടും പുറകിലല്ലാത്തതുകൊണ്ട് ഞാനും അത്
ഏറ്റെടുത്തു. നമ്മുടെ പ്രൂഫ് റീഡര്‍ ഇതെല്ലാം സശ്രദ്ധം കേള്‍ക്കുന്നുണ്ട്. അദ്ദേഹം
സര്‍വ്വോപരി ഒരെഴുത്തുകാരന്‍ കൂടിയാണ്. നീ എന്തെല്ലാം എടുത്തിട്ടുണ്ട്? ചോദ്യം
റിസപ്ഷനിസ്റ്റിനോടാണ്. റിസപ്ഷനിസ്റ് ചോദ്യകര്‍ത്താവിനെ ഒന്ന് നോക്കി മന്ദഹസിച്ചുകൊണ്ട്
പറഞ്ഞു ' ഓ ഞാന്‍ എന്റെ കൊച്ചിനെ മാത്രമെ എടുത്തിട്ടൊള്ളൊ ചേട്ടാ. ചെറുപ്പത്തിലും
ഇന്നും കൊച്ചുങ്ങളെ മാത്രേ ഞാന്‍ എടുത്തിട്ടൊള്ളൊ'. ഉറങ്ങിക്കിടന്ന എന്റെ ബോസ്
ചാടിയെഴുന്നേറ്റ് ചിരി തുടങ്ങി. എല്ലാവരും ചിരിയോ ചിരി. കൂട്ടത്തില്‍ ഞാനും ചിരിച്ചു.
വിഷകന്യകയിലെ മാത്തനും അത്തരം ഒരു കഥാപാത്രമായിരുന്നല്ലോ.

Friday, April 16, 2010

SCIENCE OF VISHU:

The earth revolves around the sun. the number of revolution is counted starting from the fixed point known as Mesha sankranthi rekha which is Alpha Aeries point. The movement of the sun ( when viewed from the earth) from the sign of Meena to the sign mesha is the sankranthi. It infact from the mesha sanskrathi starts the astronomical new year day. i.e. the starting of counting the revolution of the earth around the sun. In Sanskrit it is known as mesha vishuvath from the word vishuvath came vishu. There are mesha and tula vishuvath. The time of the change of the sign from meena to mesha (mesha sankranthi) is known as the punya kaalam. By assigning the Sankranti time as the right ascension (lagna) point examining the position of all other grahas the vishu phala pravachana is done for the next one year. As usual, Indians connected the science with spirituality. So that vishukkaineettam, Vishukkani etc are organized including temple visit..

Newsletter from Indian Institute of Scientific Heritage
Thursday Message - April 08 ,2010 (Serial Number 204) (by Dr.N.Gopalakrishnan and IISH Communication Team, published Wednesday, 07 April 2010 23:59)

Monday, April 12, 2010

വേറിട്ട ദുബായ് കാഴ്ച്ചകള്‍


PHOTOS: EMPEE VINOD

Palm jumeirah island
-A view from Infinity tower


PHOTOS:
EMPEE VINOD






PHOTOS: EMPEE VINOD





PHOTOS: EMPEE VINOD




Saturday, April 10, 2010

അങ്ങനെ ഒരു വിഷുക്കാലത്ത്

(എന്റെ വിഷുദിനം എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു. പടക്കവും കമ്പിത്തിരിയും മത്താപ്പും തലേദിവസം തന്നെ പൊട്ടിച്ചുതീര്‍ക്കും. വിഷുവിന്റെ അന്ന് വീട്ടിലെത്തുന്ന അതിഥികളില്‍ കൊച്ചുകുട്ടികള്‍ക്ക് അല്‍പം കമ്പിതിരി മാറ്റി വെയ്ക്കേണ്ടി വരുമ്പോള്‍ വലിയ വിഷമമായിരുന്നു.).
വിഷു കൈയ്യെത്തുംദൂരത്ത് എത്തിയപ്പോള്‍ തിര ക്കുകള്‍ക്കിടയിലും വിഷുവിന്റെ സ്മരണകള്‍ പങ്കുവെയ്ക്കുകയാണ്.കുട്ടിക്കാലത്തും കൌമാരക്കാലത്തും വിഷു വസന്തകാലമായിരുന്നു. നാടെങ്ങും കണിക്കൊന്നകള്‍, കിളികളുടെ പാട്ട്, വയലില്‍ നിലമൊരുക്കി വിത്തിടീല്‍ തുടങ്ങുന്ന കര്‍ഷകന്‍ അങ്ങിനെ മറക്കാന്‍ കഴിയുന്നില്ല ഒന്നും. തറവാട്ടില്‍ വിഷുവിന്റെ പ്രധാന ചടങ്ങുകള്‍ ഇന്ന് ഓര്‍മ്മ മാത്രമായി. സകല ഐശ്വര്യസാമഗ്രികളും നിറഞ്ഞ അഷ്ട മംഗല്യതാലം, നിറഞ്ഞു കത്തുന്ന എഴുതിരി വിളക്ക്, കമല നേത്രന്റെ മയില്‍പീലിയും ഓടക്കുഴലും, കളഭമേനിയും കണി കാണുന്നതോടെയാണ് അന്നത്തെ എന്റെ വിഷു ആരംഭിച്ചിരുന്നത്. ദീപത്തിന് മുന്നില്‍ മഞ്ഞ പട്ടുടയാട ചാര്‍ത്തിയ കാര്‍വര്‍ണ്ണന്റെ രൂപം, അതിന് മുന്നിലൊരു ഭദ്രദീപം, അടുത്ത് തട്ടകത്തില്‍ അരി, ഭദ്രദീപം, വെള്ളരിക്ക, നാളികേരം, കൊന്നപ്പൂവ്, വാല്‍ക്കണ്ണാടി, ചെപ്പ്, പുടവ, സ്വാര്‍ണ്ണാഭരണം, ഗ്രന്ഥക്കെട്ട് അങ്ങിനെയങ്ങിനെ ഒരുക്കങ്ങളുമായി ഒരു വിഷു കൂടി കൈയ്യെത്തും ദൂരത്തെത്തുമ്പോള്‍ ഇപ്പോള്‍ മനസ്സിന് വല്ലാത്ത ആനന്ദം കിട്ടുന്നുണ്ട്. വെള്ളോട്ടുരുളിയിലോ താലത്തിലോ ആണ് അന്ന് കണിവെയ്ക്കുക. സ്വര്‍ണ്ണനിറത്തിലുള്ള കണിവെള്ളരിയും കണിക്കൊന്നയുമാണ് പ്രധാന ഇനങ്ങള്‍. തെക്കന്‍നാടുകളില്‍ കണിയ്ക്ക് ശ്രീകൃഷ്ണവിഗ്രഹം പ്രധാനമാണ്. എന്നാല്‍ വടക്ക് ശ്രീഭഗവതിയെ സങ്കല്‍പ്പിച്ചാണ് കണിവെയ്ക്കുന്നത്. ഉരുളി പ്രപഞ്ചത്തിന്റെ പ്രതീകമാണെന്നും അതില്‍ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നതുമാണ് ഒരു സങ്കല്‍പം. കണികൊന്നപൂക്കള്‍ കാലപുരുഷന്റെ കിരീടമാണ്. അങ്ങനെ ബ്രഹ്മമുഹൂര്‍ത്തത്തില്‍ തന്നെ കണ്ണുതുറക്കാതെ ഒരുക്കിവെച്ച കണിയുടെ സമീപമെത്തി കണിക്കാണുന്നു. തുടര്‍ന്ന് മറ്റുള്ളവരെ ഓരോരുത്തരെയായി കണിക ാണിക്കുകയോ ഒരുക്കിയ കണി അവരുടെ സമീപം കൊണ്ട് കാണിക്കുകയോ ചെയ്യുന്നു. കാരണവന്‍മാര്‍ നല്‍കുന്ന സമ്മാനമാണ് വിഷുകൈനീട്ടം. ഇതും ഒരു വര്‍ഷത്തെ സമ്മാനമായി കാണുന്നവരുണ്ട്. അച്ഛനോ മുത്തച്ഛനോ അമ്മാവനോ വീട്ടിലെ മുതിര്‍ന്നവരോ ആണ് കൈനീട്ടം തരുക. എന്റെ വിഷുദിനം എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു. പടക്കവും കമ്പിത്തിരിയും മത്താപ്പും തലേദിവസം തന്നെ പൊട്ടിച്ചുതീര്‍ക്കും. വിഷുവിന്റെ അന്ന് വീട്ടിലെത്തുന്ന അതിഥികളില്‍ കൊച്ചുകുട്ടികള്‍ക്ക് അല്‍പം കമ്പിതിരി മാറ്റി വെയ്ക്കേണ്ടി വരുമ്പോള്‍ വലിയ വിഷമമായിരുന്നു. വിഷുവിന്റെ അന്നും ഭക്ഷണത്തിനുശേഷം ബാക്കിയുള്ളവയും പൊട്ടിച്ചുതീര്‍ക്കും. ഓരോ വിഷുവും ഓരോ അനുഭവങ്ങളായിരുന്നു എനിക്ക് സമ്മാനിച്ചിരുന്നത്. വരാനിരിക്കുന്ന സമൃദ്ധിയുടെ നാന്ദിയും കുറിക്കുന്ന ദിനം.












.

Friday, April 9, 2010

Your,s Gallery


Thursday, April 8, 2010

ഒരു ആനക്കഥ വായിക്കാം


ഇവനാരടാ

മോന്‍...
ഒരിക്കലെങ്കിലും ഒരാനയെ തൊട്ടുനോക്കണമെന്ന് ആഗ്രഹമുണ്ടായിരുന്ന ഒരു ബാല്യമുണ്ടായിരുന്നു ശ്രീജിത്തിന്. ആനഭ്രമം മൂത്ത് എവിടെ ആനയുണ്ടോ അവിടെയെല്ലാം ശ്രീജിത്ത് ഓടിയെത്തി. പഠനക്കാലത്ത് വീട്ടില്‍നിന്നും കൊടുത്തുവിടുന്ന രൂപക്ക് മുഴുവന്‍ ആനയ്ക്ക് ഭക്ഷണം വാങ്ങികൊടുത്തു. ഒടുവില്‍ ശ്രീജിത്തിന്റെ ആനഭ്രമം തിരിച്ചറിഞ്ഞ ഒരാള്‍ ഒരാനയെ ശ്രീജിത്തിന് സമ്മാനമായി നല്‍കുകയും ചെയ്തു. ചന്ദ്രശേഖരന്‍ എന്നറിയപ്പെടുന്ന ആന ഇന്ന് ശ്രീജിത്തിന്റെ കൂടെയുണ്ട്. തൊട്ടും തലോടിയും ഓമനിച്ചും ശ്രീജിത്ത് അവനെ നോക്കുന്നു. ശ്രീജിത്തിന്റെ വാക്കുകളോടും സ്നേഹപ്രകടനങ്ങളോടും ചന്ദ്രശേഖരന്‍ ശബ്ദമില്ലാത്ത ചലനങ്ങളോടെ പ്രതികരിക്കും. ചിലപ്പോള്‍ ശബ്ദമുണ്ടാക്കിയും ശ്രീജിത്തിനുമാത്രം മനസ്സിലാകുന്ന ഭാഷയില്‍.

ആ മാരാത്ത് പറമ്പ്

തൃശൂര്‍ മുളങ്കുന്നത്തുകാവില്‍ ശ്രീജിത്തിന്റെ കോളങ്ങര പറമ്പിന്‍ വീടിനടുത്ത് ആനച്ചൂര് നിറഞ്ഞ ഒരു മാരാത്ത് പറമ്പുണ്ടായിരുന്നു. തിരുവമ്പാടി ദേവസ്വത്തിലെ ആനകളെ തളച്ചിരുന്ന മാരാത്ത് പറമ്പ്. മാരാത്ത് പറമ്പ് പ്രശസ്തമാകുന്നതും അങ്ങിനെയാണ്.
ഒരേ സമയം എട്ടും പത്തും ആനകളെ ഇവിടെ തളക്കാറുണ്ട്. രാജകീയ പ്രൌഢിയോടെ തലയെടുത്തുനിന്നിരുന്ന ചരിഞ്ഞ ചന്ദ്രശേഖരന്‍ മുതല്‍ തിരുവമ്പാടിയുടെ രാമഭദ്രന്‍, കുട്ടിശങ്കരന്‍, ചെറിയ ചന്ദ്രശേഖരന്‍, ഉണ്ണികൃഷ്ണന്‍, രാജശേഖരന്‍ തുടങ്ങി എല്ലാ ആനകളും അവിടെ സ്ഥിരം വന്നുപൊയിക്കൊണ്ടിരുന്നു. എന്റെയും കൂട്ടുകാരുടെയും കളിസ്ഥലം മാരാത്ത്പറമ്പിന്റെ വേലിക്കിപ്പുറം ആയിരുന്നു.
അന്ന് തിരുവമ്പാടി ഉണ്ണികൃഷ്ണന്‍ പന്തളം രാഘവന്‍നായര്‍ എന്ന ആനക്കാരനെ കൊന്ന സമയമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. വീട്ടില്‍നിന്നുള്ള വിലക്കും ഞാന്‍ ഗൌനിച്ചില്ല. കൂട്ടുകാരെല്ലാം കല്ലെറിഞ്ഞും മരക്കൊമ്പുകൊണ്ട് കുത്തിയും ആനകളെ പ്രകോപിപ്പിക്കുമ്പോള്‍ സമീപത്തെ കൊച്ചുമാവില്‍ നിന്നും കല്ലെറിഞ്ഞ് മാങ്ങ വീഴ്ത്തി ഞാന്‍ ആനകള്‍ക്ക് എറിഞ്ഞുകൊടുക്കും. അന്നെല്ലാം ആനകള്‍ ഞങ്ങളെ രൂക്ഷമായി നോക്കുന്നുണ്ടോ, പെട്ടെന്നെങ്ങാനും മദമിളകി ഞങ്ങളെയെല്ലാം കുത്തിവീഴ്ത്തുമോ എന്നെല്ലാം ഞാന്‍ ഭയപ്പെടുമായിരുന്നു. പക്ഷെ ഞാന്‍ മാങ്ങ എറിഞ്ഞുകൊടുക്കുന്നതല്ലേ, എന്നെ അവ തിരിച്ചറിയും എന്ന് ഞാനും കരുതി.
ക്രമേണ എന്റെ മാങ്ങ കൊടുക്കല്‍ പരിപാടി മാരാത്ത്പറമ്പിന്റെ വേലി പൊളിച്ച് അകത്ത് കടന്നായി. പതുക്കെ പതുക്കെ ആനകള്‍ക്ക് സമീപം ചെന്നു. ആനയുടെ വായിലേക്ക് മാങ്ങാ വെച്ചുകൊടുത്തു. നന്നായിട്ടൊന്ന് തഴുകിയേക്കാം. എനിക്ക് അദ്ഭുതം തോന്നി. എന്നെ അവ തിരിച്ചറിഞ്ഞതില്‍ സന്തോഷവും.
ഈ ബന്ധം കാരണം പിന്നെ ആനയെ കാണാതെ ഇരിക്കാന്‍ വയ്യെന്ന അവസ്ഥയായി. അസുഖം വന്ന് ആശുപത്രിക്കിടക്കയില്‍ ആയപ്പോഴും മറ്റുള്ളവരുടെ കണ്ണുവെട്ടിച്ചും ഞാന്‍ പുറത്തുചാടി.
പതിയെ കൂട്ടുകാരെല്ലാം ആനക്കളി ഉപേക്ഷിച്ച് സ്വന്തം കാര്യം നോക്കി പോയപ്പോള്‍ ശ്രീജിത്തിന്റെ ആനകളി കാര്യമായി. നാട്ടുകാരും വീട്ടുകാരും അന്തവിട്ടു. ശ്രീജിത്തിന്റെ സ്നേഹത്തിലും വാക്കിലും നോക്കിലും ആനകളെല്ലാം വീണുതുടങ്ങിയതോടെ എല്ലാവര്‍ക്കും ഒരുകാര്യം വ്യക്തമായി. ഇത് വെറും കളിയല്ല.
സ്ക്കൂള്‍പഠനം കഴിഞ്ഞ്് പ്രീഡിഗ്രിക്ക് ചേര്‍ന്നതോടെ മാരാത്ത്പറമ്പിലെ സ്ഥിരം സന്ദര്‍ശനത്തിന് സമയം പോരാ എന്നായി. ടൌണില്‍ പോയിവരുന്ന ഗതികേട്. എന്നും അഞ്ച് ലഡുവും വാങ്ങി നേരെ വടക്കുനാഥന്റെ മുന്നിലേക്ക് വച്ചുപിടിക്കും. അവിടെ തലയെടുപ്പോടെ ഒരാള്‍ നില്‍പ്പുണ്ടാകും തിരുവമ്പാടി ഉണ്ണികൃഷ്ണന്‍. നാടുവിറപ്പിക്കുന്ന കൊലകൊമ്പന്‍മാര്‍ക്ക് ഭക്ഷണം വാങ്ങികൊടുത്ത് അവയെ വരുത്തിക്ക് നിര്‍ത്തുന്ന ശ്രീജിത്തിന്റെ കഴിവിനെ വീട്ടുകാര്‍പോലും തിരിച്ചറിഞ്ഞില്ല.
ഇതെങ്ങനെ സാധിക്കുന്നു എന്നു ചോദിച്ചാല്‍ ശ്രീജിത്ത് പറയും- ഇതിലൊന്നും വലിയ കാര്യമില്ല. നമുക്ക് ആനകളോടുള്ള സമീപനത്തില്‍ നേരുണ്ടായിരിക്കണം. അവയെ ഉപദ്രവിക്കരുത്. ഒരു ആനയുടെ അടുത്തേക്ക് പാപ്പാനായി ചെല്ലണമെങ്കില്‍ എല്ലാവര്‍ക്കും ഒന്ന് പേടിപ്പിച്ചൊക്കെ വേണം. പക്ഷെ എനിക്ക് അതിന്റെ ആവശ്യമില്ല. അതുകൊണ്ടുതന്നെയാകണം ഗുരുജി എനിക്ക് ആനയെ സമ്മാനമായി തന്നത്.
ആനക്കമ്പത്തിന് സമ്മാനമായി ഒരാന

ആനക്കമ്പത്തിന് ഒരാനയെ സമ്മാനമായി ലഭിക്കുമെന്ന് ശ്രീജിത്ത് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ശ്രീജിത്ത് പത്രമാധ്യമങ്ങളിലെ താരമായി. തിരുവനന്തപുരത്തെ ഗുരിജി പ്രശാന്ത് നല്‍കിയ ചന്ദ്രശേഖറുമൊത്ത് ശ്രീജിത്ത് അഭിമാനത്തോടെ നടന്നു.

ആ സംഭവത്തെക്കുറിച്ച്

അഞ്ചു വര്‍ഷം മുന്‍പാണ് ആ സംഭവം. പനയ്ക്കല്‍ പദ്മനാഭനെ (മംഗലാംകുന്ന് പപ്പു) വാഴാനി ഡാമില്‍ മരംപിടിക്കാന്‍ കൊണ്ടു വന്നു. പെരുമ്പാവൂരിലെ മുഹമ്മദ് എന്നയാളായിരുന്നു പദ്മനാഭന്റെ ഉടമസ്ഥന്‍. പദ്മനാഭന്‍ ശരിക്കും പോക്കിരിയായിരുന്നു. അന്ന് പ്രീഡിഗ്രിക്കു ശേഷം തുടര്‍ന്നു പഠിക്കാതെ പാല്‍ വിതരണവും പച്ചക്കറി കച്ചവടവും മൊബൈല്‍ഫോണ്‍ ഡീലര്‍ഷിപ്പുമായി രാവും പകലും ഓടിനടക്കുകയായിരുന്നു ഞാന്‍. അതിനിടയില്‍ ഞാന്‍ പപ്പുവിനെ കാണാന്‍ വാഴാനിയില്‍ എത്തും. ഭക്ഷണം വാങ്ങികൊടുക്കും. ഏറെനേരം അവനോടൊപ്പം ചെലവഴിക്കും.

അവനെ ഉപദ്രവിച്ചാണ് അവര്‍ പണിയിച്ചുകൊണ്ടിരുന്നത്. ഇടയ്ക്കിടെ വേദനകൊണ്ടും ദേഷ്യംകൊണ്ടും അവന്‍ പിണങ്ങിനില്‍ക്കും. പാപ്പാന്‍ ഇടയ്ക്കിടെ വെട്ടുക്കത്തികൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച് വരുതിയിലാക്കാന്‍ നോക്കി. രക്ഷയില്ല. പാപ്പാന്‍ രാജന് എങ്ങനെ നോക്കിയിട്ടും അതിനെ നിലക്കുനിര്‍ത്താനും കഴിയുന്നില്ല. രണ്ടുദിവസം കഴിഞ്ഞതോടെ മുറിവില്‍നിന്നും പുഴു വരാന്‍ തുടങ്ങി. ആനയ്ക്കും ആനക്കാരനും നിവൃത്തിയില്ലാതായി. അത്രക്ക് ജഗജില്ലിയായിരുന്ന പദ്മനാഭന്‍ ഒടുവില്‍ വേദന സഹിക്കാന്‍ വയ്യാതെ കാടിനുള്ളിലേക്ക് ഓടിപോയി.

ഈ വിവരം ഞാന്‍ അറിയുന്നത് രാത്രി വളരെ വൈകിയാണ്്. ഉടനെ ഞാന്‍ വാഴാനിഡാമിലെത്തി. കാട്ടിലെത്തി പേരു വിളിച്ച് അല്‍പസമയം നിന്നു. എനിക്കറിയില്ല ആ സമയം എന്റെ മനസ്സിലെ ധൈര്യമെല്ലാം എവിടെനിന്നും ഉണ്ടായെന്ന്. ആനകളോടുള്ള എന്റെ മനസ്സിലെ നിറഞ്ഞ സ്നേഹം എനിക്ക് എപ്പോഴും ധൈര്യം തന്നുകൊണ്ടിരിക്കുന്നു. പദ്മനാഭന്‍ എന്റെ വിളി തിരിച്ചറിഞ്ഞു പുറത്തേക്ക് വന്നു. ഞാന്‍ പതുക്കെ അവന്റെ തുമ്പിക്കയ്യില്‍ തലോടി. ആന എന്റെ കൂടെ പോന്നു. പക്ഷെ ഡാമിന് സമീപം കാത്തുനിന്ന ആളുകള്‍ ആനയെകണ്ടപ്പോള്‍ കല്ലെറിയാന്‍ തുടങ്ങി. പപ്പു ഇനിയും തിരികെ പോകാന്‍ സാധ്യതയുണ്ട്. ജനങ്ങളെ ഞാന്‍ തടഞ്ഞു. ചങ്ങലയില്‍ കെട്ടാന്‍ തുടങ്ങിയാല്‍ ആനക്ക് ഞാന്‍ ഉപദ്രവിക്കാനാണെന്ന് സംശയം തോന്നാം. അതുകൊണ്ട് ഒരു കൊന്നവടി വെട്ടി കോല്‍വിലക്ക് വെച്ച് ഞാന്‍ വീട്ടില്‍ പോയി. പിറ്റേദിവസം ഉച്ചക്കാണ് ഞാന്‍ പദ്മനാഭന്റെ അടുത്തെത്തുന്നത്. ഞാന്‍ എത്തുന്നതുവരെ ആന ആ നില്‍പ്പു നില്‍ക്കുകയായിരുന്നു.

ശരിക്കും വല്ലാത്തൊരു വാത്സല്യമാണ് എനിക്ക് അവനോട് തോന്നിയത്. പിന്നീട് പപ്പുവിനെ തിരുവനന്തപുരത്തുള്ള ഗുരുജി പ്രശാന്ത് വാങ്ങി. ആനക്ക് നല്ല ചികിത്സ നല്‍കി. ഞാന്‍ പപ്പുവിനെ കാണാന്‍ ആഴ്ചയില്‍ ഒരിക്കല്‍ തിരുവനന്തപുരത്തും എത്തി. അവന്‍ എന്നെ എളുപ്പം തിരിച്ചറിഞ്ഞു. സ്നേഹപ്രകടനങ്ങള്‍ നടത്തി. എനിക്ക് ആനയോടുള്ള അടുപ്പം തിരിച്ചറിഞ്ഞ ഗുരുജി ചന്ദ്രശേഖരന്‍ എന്ന ആനയെ എനിക്ക് സമ്മാനമായി തന്നു.

ആനച്ചോറ് കൊലച്ചോറല്ല, കുലച്ചോറ് തന്നെ

ഇന്ന് ചന്ദ്രശേഖരന്‍ മാത്രമല്ല നാട്ടിലെ ആനകളെല്ലാം ശ്രീജിത്തിന്റെ ഓമനകളാണ്. ആനയുടെ സ്വഭാവം അത്ര പെട്ടെന്നൊന്നും ആര്‍ക്കും തിരിച്ചറിയാനാകില്ലെന്ന് ശ്രീജിത്ത് പറയും. ശാന്തനാണെന്നു പറഞ്ഞാലും മദപ്പാടിലാണ് യഥാര്‍ത്ഥ സ്വഭാവം പുറത്തുവരിക. ഏത് ശാന്തനും അപ്പോള്‍ ഉഗ്രരൂപിയാകും. ആനയും ആനപ്പണിയും എന്തെന്നറിയാത്ത പാപ്പാന്‍മാര്‍ പലപ്പോഴും അപകടത്തിനിരയാകും. ആദ്യം ഭക്ഷണം കൊടുത്ത്, കുളിപ്പിക്കുമ്പോള്‍ സഹായിയായി, തീറ്റ വെട്ടി, മെല്ലെ മെല്ലെ പുറത്തുകയറി മൂന്നുനാലുവര്‍ഷം കഴിയുമ്പോഴാണ് കൊമ്പു പിടിക്കുക. ഇങ്ങനെയുള്ളവര്‍ ഇന്ന് അപൂര്‍വ്വം. ഓരോ ആനക്കും ഓരോ സ്വഭാവമാണ്. ഒന്നു രണ്ടുവര്‍ഷമെങ്കിലും കൂടെ നിന്നാലെ അത് തിരിച്ചറിയു.ഒരു കാരക്കോല്‍ പോലും എടുക്കാതെ ശ്രീജിത്തിന് ആദ്യം മുതലെ ആനകളുടെ അടുത്തേക്ക് പോകാനുള്ള ധൈര്യമുണ്ടെങ്കില്‍ തീര്‍ച്ചയായും അത് സ്നേഹം കൊണ്ടുതന്നെ. ഇന്നത്തെ വെറും ട്രെയിനിങ് കൊണ്ട് നല്ല പാപ്പാന്‍ ആകാന്‍ കഴിയില്ലെന്നാണ് ശ്രീജിത്തിന്റെ അഭിപ്രായം.
മദപ്പാടിലും ആനകളോടുള്ള സമീപനത്തില്‍ ശ്രീജിത്തിന് മാറ്റമില്ല. ചോദിച്ചാല്‍ പറയും...
ഏത് ഉത്സവത്തിനും ഇടഞ്ഞോടിയ ആനകളെല്ലാം ഞാന്‍ വിളിച്ചാല്‍ കൂടെ പോരും.


വിശ്വാസമില്ലെങ്കില്‍ ശ്രീജിത്തിന്റെ ഈ അനുഭവങ്ങള്‍ വായിച്ചുനോക്കു

കുട്ടിശങ്കരന്റെ മദപ്പാട്

ആന തെറ്റിയെന്ന് ആരെങ്കിലും ഫോണില്‍ വിളിച്ചറിയിച്ചാല്‍ എനിക്ക് പോകാതിരിക്കാനാകില്ല. പതിമൂന്നാം വയസ്സുമുതലെ ഇടഞ്ഞ ആനകളെ വരുതിയിലാക്കാന്‍ പാപ്പാന്‍മാരെ സഹായിച്ചുതുടങ്ങിയതാണ് ഞാന്‍. ഞാന്‍ ഒറ്റക്ക് ഒരാനയെ തളക്കുന്നത് തികച്ചും യാദൃശ്ചികമായാണ്. അഞ്ചുവര്‍ഷം മുന്‍പ് തിരുവമ്പാടി ഉണ്ണികൃഷ്ണന് പാപ്പാന്‍മാര്‍ ആരും ഇല്ലായിരുന്നു. ആ സമയത്ത് ആനയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് ഞാനാണ്. മാരാത്ത് പറമ്പില്‍ ആനയുടെ വിശ്രമസ്ഥലം വൃത്തിയാക്കി വെള്ളവും തീറ്റയും കൊടുത്ത് നേരെ തൃശൂരിലേക്ക്. പാറമേക്കാവ്, തിരുവമ്പാടി, ഭുവനേശ്വരി, അശോകേശ്വരം ക്ഷേത്രങ്ങളില്‍ ദര്‍ശനം. പിന്നെ അശോകേശ്വരം ക്ഷേത്രത്തില്‍ തളച്ചിരിക്കുന്ന കുട്ടിശങ്കരന്റെ അടുത്ത് അല്‍പസമയം. ഒരു ദിവസം എന്നെ കൂട്ടാതെ സുഹൃത്തുക്കളെല്ലാം ക്ഷേത്രദര്‍ശനത്തിന് പോയി. ആ സമയത്തായിരുന്നു കുട്ടിശങ്കരന് മദപ്പാടിളകിയത്. ശിവരാത്രിക്കടുത്ത ദിവസങ്ങള്‍ കുട്ടിശങ്കരന്റെ മദപ്പാട് സമയമാണെന്ന എന്റെ ഊഹം തെറ്റിയില്ല, അറിഞ്ഞയുടനെ അങ്ങോട്ട് തിരിച്ചു. കടയില്‍നിന്നും ഒരു പായ്ക്കറ്റ് ബ്രഡും വാങ്ങി. ചെന്നപ്പോള്‍ ക്ഷേത്രപരിസരമാകെ ബഹളം. ആരെയും അകത്തേക്ക് കടക്കാന്‍ പോലീസ് അനുവദിക്കുന്നില്ല. ജനത്തിരക്കില്‍ എനിക്കും ഒന്നും ചെയ്യാന്‍ കഴിയാതെ വിഷമിച്ചു. പെട്ടെന്ന് ഒരു ആനയുടമ എന്നെ തിരിച്ചറിഞ്ഞു. നേരെ പോലീസുകാരോട് പറഞ്ഞ് എന്നെ അകത്തേക്ക് കൂട്ടികൊണ്ടുപോയി. പതുക്കെ പേരുവിളിച്ച് അവന്റെ അടുത്തേക്ക് ഞാന്‍ ചെന്നു. കൂടുതല്‍ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ ചങ്ങലയില്‍ വടംചേര്‍ത്ത് തളച്ചു. അടുത്തുചെന്ന് കൈയ്യില്‍ കരുതിയിരുന്ന ബ്രഡ് ആനയുടെ വായില്‍ വെച്ചുകൊടുത്തു. അതോടെ കുട്ടിശങ്കരന്‍ ഒതുങ്ങി.
ചൂരക്കാട്ടുകര അയ്യപ്പദാസ്

ചൂരക്കാട്ടുകര അയ്യപ്പദാസ് എന്ന ആന മാടക്കത്തറ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞപ്പോള്‍ പിടിച്ചുകെട്ടിയത് മറക്കാനാവാത്ത അനുഭവമാണെന്ന് ശ്രീജിത്ത്. അമ്പലത്തിന്റെ കുറച്ചു ഭാഗങ്ങള്‍ അവന്‍ നശിപ്പിച്ചു. മറ്റ് പല നാശനഷ്ടങ്ങളും വരുത്തി. സമീപവാസികളോട് ഒഴിഞ്ഞുപോകാന്‍ വരെ പോലീസ് ആവശ്യപ്പെട്ടു. സംഭവം അറിഞ്ഞ് ഞാന്‍ അങ്ങോട്ട് ചെന്നു. അപ്പോള്‍ നിവൃത്തിയില്ലാതെ മയക്കുവെടിവെക്കാന്‍ ഡോ.ഗിരിദാസ് ഒരുങ്ങിനില്‍ക്കുകയാണ്, രണ്ടു പാപ്പാന്‍മാര്‍ മുന്നില്‍നിന്ന്്് ആനയെ വശത്താക്കാനും ശ്രമിക്കുന്നുണ്ട്. ആനക്ക് ശ്രദ്ധ അവരിലായതുകൊണ്ട് പിന്നില്‍ വന്നുനിന്ന എന്നെ അവന്‍ കണ്ടില്ല. ചങ്ങലക്കുരുക്കില്‍ വടം ഉടക്കിയപ്പോള്‍ ആന പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു. എന്നോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഒരു വലിയ ജനറേറ്റര്‍ എന്റെ നേരെ എടുത്തുപൊക്കി. അപ്പോഴും ഞാന്‍ ഒന്നും മിണ്ടാതെ നിന്നു. അപ്പോള്‍ ഒന്നു വിലക്കിയിരുന്നെങ്കില്‍ ജനറേറ്റര്‍ നശിപ്പിക്കുമായിരുന്നു. ഞാന്‍ അവന്റെ പേര് വിളിച്ചു. ഞങ്ങള്‍ പരസ്പരം ആദ്യമായാണ് അപ്പോള്‍ കാണുന്നത് തന്നെ. എന്നിട്ടും എന്റെ സ്നേഹത്തോടെയുള്ള ശാസന അവന്‍ തിരിച്ചറിഞ്ഞു. വളരെ കഷ്ട്ടപ്പെട്ടായാലും കൂടുതല്‍ അപകടങ്ങളില്ലാതെ അവനെ തളച്ചു. ഒടുവില്‍ ആനയെ ലോറിയില്‍ കയറ്റികൊണ്ടുപോകും വരെ ഞാന്‍ അവിടെ നിന്നു.

ശങ്കരന്‍കുളങ്ങര മണികണ്ഠന്‍, ഊക്കന്‍സ് കുഞ്ചു

പേരാമംഗലത്ത് ശങ്കരന്‍കുളങ്ങര മണികണ്ഠന്‍ കുളത്തില്‍ ചാടി. അവന്റെ വികൃതി കാരണം ഒരു തരത്തിലും കരയ്ക്കുകയറാത്ത അവസ്ഥ. എല്ലാ പോലീസുകാരും സ്ഥലത്തുണ്ട്. ഉടനെ എന്നെ അറിയിച്ചു. അവനെ ഒതുക്കിയതും ഞാന്‍ തന്നെ. അതിരപ്പിള്ളിയില്‍ വെച്ച് ഊക്കന്‍സ് കുഞ്ചു മദമിളകി ഒരാളെ തട്ടിനില്‍ക്കുന്ന സമയം. അവിടെ ചെന്ന് അവനെ ഒതുക്കി ചാലക്കുടിയില്‍ കൊണ്ടുചെന്ന് കെട്ടി.


ഇതുവരെ ഇടഞ്ഞ 13 ഓളം ആനകളെ തളച്ച ഈ 25 കാരന്റെ ആയുധം സ്നേഹം മാത്രമാണ്. സ്നേഹവാക്കുകള്‍കൊണ്ടും കര്‍ക്കശവാക്കുകൊണ്ടും ചിലപ്പോള്‍ ആനയെ വരുതിയിലാക്കുന്ന ശ്രീജിത്തിന്റെ കയ്യില്‍ ഇടഞ്ഞ കൊമ്പന്റെ അടുത്തുപോകുമ്പോഴും കാരക്കോലിന്റെ ഒരു കഷ്ണം പോലും ഉണ്ടാകാറില്ല.

ഈ സ്നേഹത്തെക്കുറിച്ച് ശ്രീജിത്ത് പറയും
ചെറുപ്പത്തില്‍ എല്ലാവരും എന്നെ വിലക്കി. മരണത്തിലേക്കുള്ള എളുപ്പവഴിയാണെന്ന് എല്ലാവരും ഓര്‍മ്മപ്പെടുത്തി. എന്നിട്ടും എവിടെ ആന ഇടഞ്ഞാലും ഞാന്‍ അവിടെ ഓടിയെത്തും. ഇടഞ്ഞ ആനയെ നിലക്കുനിര്‍ത്തുന്നതുവരെ ഞാന്‍ പരിശ്രമിക്കും. അതിന് ഞാന്‍ ഇതുവരെ പ്രതിഫലം വാങ്ങിയിട്ടുമില്ല. തിരുവമ്പാടി കുട്ടിശങ്കരന്റെ പാപ്പാനായിരുന്ന കുറ്റിക്കോട് നാരായണന്‍, ശങ്കരന്‍കുളങ്ങര അയ്യപ്പന്റെ പാപ്പാനായിരുന്ന ബിനു എന്നിവരാണ് എനിക്ക് ആനക്കമ്പം നല്‍കിയ ആരാധനാകഥാപാത്രങ്ങള്‍.ഒരിക്കലും ആനയെ നോക്കുന്നയാള്‍ ലഹരിക്ക് അടിമയാകരുത്. ഞാന്‍ ആനയെ തളക്കുകയല്ല മറിച്ച് പാതി ദൈവവും പാതി എന്റെ യുക്തിക്ക് ചേരുന്നതുമാണ് ചെയ്യുന്നത്. ഒരിക്കലും ഉപദ്രവിക്കുകയല്ല.

സ്വാര്‍ത്ഥകമായ ഒരു ജന്മത്തിന്റെ ആഹ്ളാദത്തോടെ...


(ശോകാന്തമായ കവിതകളില്‍ അല്ല, ശുഭാന്ത്യമായ പ്രയോഗികതകളില്‍ വിശ്വസിക്കുമ്പോഴാണ് ജന്മം സഫ ലമാകുന്നത്. അത്തരം പ്രായോഗിക ചിന്താഗതികള്‍ തന്നെയാണ് ഇവിടെ ഈ അച്ഛന മ്മമാര്‍ക്ക് മകനോടു ള്ളത്. ഇത് മകന് അച്ഛനോടും അച്ഛന് മകനോടുമുള്ള നിസ്വാര്‍ത്ഥ സ്നേഹത്തിന്റെയും അവര്‍ക്ക് വേണ്ടി ജീവിച്ചുതീര്‍ക്കുന്ന ഒരമ്മയുടെയും കഥ.)

കാസര്‍കോഡ് ജില്ലയില്‍ കയ്യൂരിനടുത്ത് ക്ളായിക്കോട് എന്ന ഒരു കൊച്ചുഗ്രാമം. അവിടെ കാര്‍ക്കോട്ട് രാഘവന്റെയും നാരാ യണിയുടെയും മകന്‍ അജേഷിന്റെ ജീവിതം കാണിച്ചുതരുന്നത് അച്ഛന്റെയും അമ്മയുടെയും പുത്രബന്ധത്തിന്റെ വിശുദ്ധിയുടെ കഥയാണ്.

ക്ളായിക്കോട് ഗ്രാമത്തിലെ മുഴക്കോം ബസ്റോപ്പില്‍ നാട്ടുകാര്‍ക്ക് വര്‍ഷങ്ങളായുള്ള ഒരു കാഴ്ച്ചയുണ്ട്. അരക്ക് കീഴ്പ്പോട്ട് തളര്‍ന്ന മകനെയും എടുത്ത് ബസ് കാത്തുനില്‍ക്കുന്ന ഒരച്ഛന്‍. നാട്ടുകാര്‍ക്ക് രാഘവേട്ടന്‍. പ്രവൃത്തി ദിവസങ്ങളില്‍ മുഴക്കോം ബസ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്ന ആ അച്ഛനും മകനും നാട്ടുകാരുടെ നിത്യക്കാഴ്ച്ചയാണ്. പോളിയോ ബാധിച്ച് കാലുകളുടെ ചലന ശേഷി നശിച്ചുപോയ തങ്ങളുടെ മകനെ നോക്കി നിസ്സഹായതയോടെ ആദ്യകാലത്തെñാം നിóിരുóങ്കിലും പ്രാര്‍ത്ഥന യുടെ ഫലം ജീവിതത്തിലുടനീളം നിഴ ലിച്ചുനിóിരുóു.
ചലനശേഷി നശിച്ചുപോയ അജേഷിന് പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ആദ്യം ഒന്നുമുതല്‍ ഏഴുവരെ മുഴക്കോം ഗവണ്‍മെന്റ് യു.പി സ്ക്കൂളിലേക്ക്. പിന്നീട് എട്ടുമുതല്‍ പത്താം ക്ളാസുവരെ കുട്ടമത്ത് ഹൈസ്ക്കൂളിലേക്ക്. സ്ക്കൂളിലേക്ക് അച്ഛന്‍ അവനെ തോളിലേറ്റി നടന്നു. വീടിനകത്ത് അമ്മ മകനായി പ്രാര്‍ത്ഥിച്ചു. പാടത്തും പറമ്പിലും ജോലിയില്‍ മുഴുകി. സ്ക്കൂള്‍ പഠനക്കാലത്ത് മികവ് തെളിയിച്ച അജേഷ് 526 മാര്‍ക്കോടെ എസ്.എസ്.എല്‍.സി ക്ക് ഉന്നതവിജയം നേടി. അജേഷിന്റെ ഉന്നതപഠനത്തിനായി ബീഡിത്തെ ാഴില ാളിയായിരുന്ന അച്ഛന്‍ ജോലിയുപേക്ഷിച്ചു. അമ്മ നാരായണി കൂലിപ്പണിയെടുത്തു. സഹോദരി അജിതയും വീട്ടില്‍ അജേഷിന് സഹായിയായി ഉണ്ടായിരുന്നു. വീട്ടില്‍ നിന്നും 20 കിലോമ ീറ്ററിലധികം ദൂരമുള്ള കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്ട്സ് ആന്റ് സയന്‍സ് കേളേജില്‍ ബിരുദം. ഫിസിക്സില്‍ ബിരുദവും ബിരുദാനന്തരബിരുദവും ഉന്നതനിലയില്‍ പാസ്സായി. ബി.എ ഡുമെടുത്തു. ക്രച്ചസിന്റെയും കാലിഫറിന്റെയും സഹായത്തോടെ പഠനവും പഠനാനന്ത രയാത്രകളും. സഹായത്തിന് അച്ഛന്റെ കൈകളും. പ്രീഡിഗ്രി, ഡിഗ്രി, പോസ്റ് ഗ്രാജുവേഷന്‍....
മകന്റെ ക്ളാസ് കഴിയുന്നതുവരെ കോളേജ് പരിസരത്തില്‍ കാത്തു നില്‍ക്കുന്ന ആ അച്ഛനും പകലന്തിയോളം കൂലിപ്പ ണിയെടുക്കുന്ന അമ്മക്കും വലിയ സ്വപ്നങ്ങളൊന്നുമുണ്ട ായിരുന്നില്ല. മകനെ സ്വയം ജീവിക്കാനുള്ള അവസ്ഥ യിലെത്ത ിക്കുക എന്ന ലക്ഷ്യം മാത്രം. ഇന്നിപ്പോള്‍ ആദ്യമെഴുതിയ പി.എ സ്.സി പരീക്ഷയില്‍ തന്നെ ജോലിയും നേടിയപ്പോള്‍ രണ്ടു ജന്മങ്ങളാണ് അജേഷിലൂടെ സ്വാര്‍ത്ഥകമായത്. കാസര്‍കോഡ് ഡി.എം.ഒ ഓഫീസില്‍ ക്ളര്‍ക്കായി ജോലിയില്‍ പ്രവേശിച്ച അജേഷിന് വലിയ ദുരിതങ്ങളുടെ ഒരു ഭാണ്ഡം തന്നെ കെട്ട ഴിക്കാനുണ്ട്. എന്നാല്‍ ശുഭപ്രതീക്ഷയോടെ ഓഫീസിനകത്ത് ജോലിയുടെ തിരക്കില്‍ മുഴുകുമ്പോള്‍ രാഘവന്‍ മകന്റെ ജോലി തീരുന്നതുവരെ അവനെയും കാത്ത് പുറത്ത് സമയം ചെലവ ഴിക്കുകയാകും.
അജേഷിനിപ്പോള്‍ നിറഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ട്. ഇന ിയും ഉന്നതജോലികള്‍ അജേഷിനെ കാത്തിരിക്കുന്നു. തന്റെ പരിമിതികളില്‍ നിന്നും ഉയരങ്ങള്‍ വെ ട്ടിപ്പ ിടിക്കാനുള്ള പരിശ്രമത്തിലാണ് ഈ യുവാവ്.

ലങ്കയെ പരിചയപ്പെടാം

ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയ ശ്രീലങ്കന്‍ നേതാവ് അണ്ണാമലൈ വരദരാജ പെരുമാളിന്റെ മകള്‍ക്കെന്ത് മലയാളസിനിമയില്‍ കാര്യം? ചോദ്യം മലയാളികളില്‍ നിന്നുതന്നെയാവാം. കലാവേദികളില്‍ പ്രതിഭ തെളിയിച്ച് മലയാള സിനിമരംഗത്തേക്കു മാറ്റുരയ്ക്കാനെത്തുന്ന ഈ ശ്രീലങ്കന്‍ വനിതക്ക് മലയാളികളോട് പങ്കുവെക്കാന്‍ ചിലതുണ്ട്.

പുതിയ കാല്‍വെപ്പിനെക്കുറിച്ച് നീലാംബരി പെരുമാള്‍
എന്റെ ജീവിതത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സംരംഭമാണിത്. ഇപ്പോള്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ഉമ്മര്‍ കരിക്കാട് സംവിധായകനും യു.പ്രദീപ് പ്രൊഡ്യൂസറുമായ മലയാള സിനിമ ബോംബെ മിഠായി നിലവിലുള്ള സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചാണ്. പണമുണ്ടാക്കാനുള്ള യുവജനങ്ങളുടെ അമിതമായ താല്‍പ്പര്യവും അതുമൂലം അവര്‍ ചെന്നുപെടുന്ന അപകടകെണിയുമാണ് ഈ ചിത്രത്തി ല്‍ പ്രതിപാദിക്കുന്നത്. സാമൂഹികപ്രശ്നങ്ങളെ എന്‍ടെര്‍ടെയിനിംഗ് രീതിയില്‍ കൊണ്ടുവരാനാണ് സംവിധായകന്‍ ഉമ്മര്‍ കരിക്കാട് ശ്രമിക്കുന്നത്. നോര്‍ത്ത് ഇന്ത്യയില്‍ താമസിക്കുന്ന ഒരു യുവപത്രപ്രവര്‍ത്തകയാണ് എന്റെ കഥാപാത്രം.

നീലാംബരി. പശ്ചാത്തലം
എന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിം ആണ് ബോംബെ മിഠായി. കൂടാതെ ഒരു ആര്‍ട്ടിസ്റ്റ് ഡല്‍ഹിയിലെ തീയേറ്ററുകളില്‍ ഞാന്‍ ചെയ്തിരുന്നു. കോളേജ് കാലങ്ങളില്‍ ഞാന്‍ തീയേറ്ററിലെ അംഗമായിരുന്നു. സാമൂഹികപ്രശ്നങ്ങളെ മുന്‍നിര്‍ത്തി ഞാന്‍ നാടകം ചെയ്തിരുന്നു. എന്‍.ജി.ഒ യില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അച്ഛന്‍ വരദരാജ പെരുമാള്‍. ശ്രീലങ്കയിലെ തമിഴരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ വിപ്ളവകാരി, ശ്രീലങ്ക നോര്‍ത്ത് ഈസ്റ്റ് പ്രൊവിന്‍സിലെ മുന്‍ ചീഫ് മിനിസ്റര്‍. അമ്മ ഗൌരി ഭരതനാട്യം ഡാന്‍സര്‍. അമ്മയാണ് എനിക്ക് കലാരംഗത്തേക്ക് എത്താനുള്ള പ്രചോദനമേകിയത്. പിന്നെ രണ്ട് സഹോദരിമാര്‍. മറ്റ് കുടുംബാംഗങ്ങളോടൊപ്പം ഞങ്ങളെയും കുറെനാള്‍ നാടുകടത്തിയിരുന്നു. ആ കാലം വളരെ ഭീകരമാണ്. പെരുമാള്‍ 19 വര്‍ഷം മുന്‍പാണ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യന്‍ സമാധാനസേനയോട് ആഭിമുഖ്യം പുലര്‍ത്തി എന്നാരോപിച്ച് പുലികള്‍ വടക്കുകിഴക്കന്‍ പ്രവൃശ്യാ മുഖ്യമന്ത്രിയായ പെരുമാളിനെ വധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലങ്കയില്‍ പുലിഭീഷണി നീങ്ങിയതോടെയാണ് സ്വതന്ത്രമായി സഞ്ചരിക്കാനായത്.
ഡല്‍ഹിയില്‍ ഒരു ഹിന്ദി നാടകത്തില്‍ ഒരു പത്രപ്രവര്‍ത്തകയുടെ വേഷത്തില്‍ ഞാന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ നാടകം ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലും ചെയ്തു. ബോംബെ മിഠായിയുടെ പ്രൊഡ്യൂസര്‍ യു.പ്രദീപ് അത് കാണാനിടയായി. അദ്ദേഹത്തിന് എന്റെ അഭിനയം ഇഷ്ട്പ്പെട്ടു. പിന്നീട് അദ്ദേഹം വീട്ടില്‍ വന്ന് അച്ഛനെ നേരില്‍ കണ്ടു. ഈ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ചു. കഥ കേട്ടപ്പോള്‍ എനിക്കും ഏറെ ഇഷ്ട്ടപ്പെട്ടു.

ലയാളസിനിമയെക്കുറിച്ച്ഞാന്‍ തമിഴ് സിനിമയും തെലുങ്ക് സിനിമയും കാണാറുണ്ട്. എന്നാല്‍ ഇവ താരതമ്യപ്പെടുത്തിയാല്‍ മലയാള സിനിമ കൊമേഴ്സ്യല്‍ അല്ല. എന്നാല്‍ നല്ല ക്വാളിറ്റി സിനിമകള്‍ മലയാളത്തില്‍ പ്രതീക്ഷിക്കാം. സാമൂഹിക പ്രസക്തിയുള്ളതാണ് മലയാള സിനിമ. വെറുതെ ഒരു നായികയും നായകനും വില്ലനും മാത്രമുള്ളതല്ല. മലയാളസിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് എനിക്ക് കിട്ടിയ നല്ല ഒരു അവസരമാണ്.
കഴിഞ്ഞ കാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ഭയമാണ്. 1985 ഓഗസ്റ്റ് 31 ന് കുംഭകോണത്താണ് എന്റെ ജനനം. അച്ഛന്‍ വിപ്ളവകാരിയായതുകൊണ്ട് ഞങ്ങള്‍ക്ക് മൌരീറ്റസിലേക്ക് താമസം മാറ്റേണ്ടി വന്നു. പിന്നീട് 1991 ല്‍ അച്ഛന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമിഴ്നാട്ടില്‍ കൊല്ലപ്പെട്ടപ്പോള്‍ രാജീവ്ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ ഇന്ത്യയിലേക്ക് വന്നു. പോലീസ് സംരക്ഷണത്തോടെയാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. രണ്ടു വര്‍ഷം മദ്ധ്യപ്രദേശിലെ ചന്ദേരിയില്‍ താമസിച്ചു. അവിടെ ഒരു വനപ്രദേശമായതിനാല്‍ സ്ക്കൂളില്‍ പോകാനുള്ള സൌകര്യം ഇല്ലായിരുന്നു. ട്യൂഷന്‍ മാസ്റ്റര്‍ വീട്ടില്‍ വന്ന് ഞങ്ങളെ പഠിപ്പിച്ചു. അങ്ങനെയാണ് ഹിന്ദിയുടെ ആദ്യപാഠം ഞാന്‍ പഠിക്കുന്നത്. രാജസ്ഥാനിലേക്ക് താമസം മാറ്റിയപ്പോള്‍ അവിടത്തെ സോഫിയ സ്കൂളില്‍ ഞങ്ങള്‍ക്ക് അഡ്മിഷന്‍ ലഭിച്ചു. ആ സ്കൂളിലെ ആകര്‍ഷണകേന്ദ്രമായിരുന്നു ഞങ്ങള്‍. കാരണം ഒരു ജീപ്പ് പോലീസുകാര്‍ എപ്പോഴും ഞങ്ങള്‍ക്ക് ചുറ്റും സുരക്ഷാവലയം തീര്‍ത്തിരുന്നു.

ല്‍ഭയാനകമായ അന്തരീക്ഷത്തില്‍ ജനിച്ചുവളര്‍ന്നതുകൊണ്ടാകണം അന്നേ ഒരു നാണംകുണുങ്ങിയും ആരോടും മിണ്ടാത്ത ഒരു സമീപനവുമായിരുന്നു എന്റെത്. അമ്മയോട് മാത്രമാണ് ഏറെ അടുപ്പമുണ്ടായിരുന്നത്. അന്നൊന്നും തീരെ ആത്മവിശ്വാസം ഇല്ലായിരുന്നു എനിക്ക്. എന്നാല്‍ എന്റെ രണ്ടാമത്തെ സഹോദരി അങ്ങനെയായിരുന്നില്ല. എന്റെ ഒതുങ്ങിയ പ്രകൃതം കണ്ട് അച്ഛനും അമ്മയും എന്നെ ഡാന്‍സും നീന്തലുമൊക്കെ പഠിക്കാന്‍ നിര്‍ബന്ധിച്ചു. നാലില്‍ പഠിക്കുമ്പോള്‍ ഭരതനാട്യം അഭ്യസിച്ചുതുടങ്ങി. ഏഴാം ക്ളാസില്‍ പഠിക്കുമ്പോള്‍ മാനക്ക് ചന്ദ്് ജോദ്പുരി എന്ന അദ്ധ്യാപകന്റെ കീഴില്‍ കഥകളി പഠിക്കാന്‍ തുടങ്ങി. സ്ക്കൂളിലെ ഏത് പരിപാടികള്‍ക്കും ഞങ്ങളുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതായി. വേദികളെ അങ്ങനെയാണ് ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. ആര്‍ട്ടിസ്റ് പ്രകാശിന്റെ കീഴില്‍ പെയിന്റിംഗ് പഠിച്ചു. അദ്ദേഹം മരിച്ചുപോയി. അദ്ദേഹം ഒരു പരുക്കനായതുകൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് പഠിക്കാന്‍ വിടരുതെന്ന് അന്നൊക്കെ എല്ലാവരും അമ്മയെ ഉപദേശിച്ചു. പക്ഷെ അദ്ദേഹം എന്നെ പഠിപ്പിക്കാന്‍ തയ്യാറായിരുന്നു. പ്ളസ് ടു വിന് പഠിക്കുമ്പോള്‍ ഞങ്ങള്‍ ഡല്‍ഹിയിലേക്ക് പോയി. 2003 ലാണ് ഡല്‍ഹിയിലേക്കെത്തുന്നത്്. പത്മിനി കോലാപൂര്‍ എന്ന ആക്ടിങ് സ്ക്കൂളില്‍ എനിക്ക് അഡ്മിഷന്‍ ലഭിച്ചു. അവിടെ എന്‍.ജി.ഒ യുടെ സാഖാ എന്ന നാടകത്തിന്റെ ഓഡിഷനുവേണ്ടി ഞങ്ങളെ കൊണ്ടുപോയി. ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടന്ന ഇറാഖ് യുദ്ധത്തിനെതിരെ പ്രതികരിക്കുന്ന നാടകം ആയിരുന്നു എന്റെ ആദ്യത്തെ തെരുവുനാടകം. പിന്നീട് എനിക്ക് വെങ്കിടേശ്വര കോളേജില്‍ അഡ്മിഷന്‍ ലഭിച്ചു. ആദ്യത്തെ വര്‍ഷം ഞാന്‍ കൂടുതല്‍ ചെലവഴിച്ചത് റിഹേഴ്സലിനും ഓഡിഷനുമൊക്കെയായിരുന്നു. അങ്ങനെ ഡല്‍ഹിയിലേക്ക് വന്നത് എനിക്ക് പുതിയൊരു അനുഭവമായിരുന്നു. കാരണം എന്റെ ജീവിതത്തില്‍ ആദ്യമായാണ് സെക്യൂരിറ്റി ഇല്ലാതെ ഞാന്‍ പുറത്തിറങ്ങുന്നത്. അന്നെല്ലാം ഞാന്‍ അഭിനയത്തെക്കുറിച്ച് തീവ്രമായി ചിന്തിച്ചു. മാതാപിതാക്കളറിയാതെ കോളേജിന് അകത്തും പുറത്തും ഒരുപാട് നാടകങ്ങള്‍ അവതരിപ്പിച്ചു. എന്‍.ജി.ഒ ഗ്രൂപ്പുമായി ചേര്‍ന്ന് നിരവധി വര്‍ക്കുകള്‍.
ആദ്യത്തെ സിനിമനിര്‍മ്മാണംഞാനും എന്റെ കുറച്ച് സുഹൃത്തുക്കളും കൂടിയാണ് ഒരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്്. ആറുമിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഷോര്‍ട്ട് ഫിലിം. അന്നാണ് ഞാന്‍ മനസ്സിലാക്കിയത് സിനിമ നിര്‍മ്മിക്കുന്നത് എളുപ്പമുള്ള ഒരു കാര്യമല്ലെന്ന്. പിന്നീട് ഞാന്‍ ഓലീപ്പ് സിംഗ് എന്നയാളുടെ അസി. പ്രൊഡക്ഷന്‍ യൂണിറ്റ് മാനേജരായി. മാധ്യമപ്രവര്‍ത്തനം അനിശ്ചിതമായ ഒരു മേഖലയാണ്. പിന്നെ കുറച്ചുനാള്‍ നിയമം പഠിച്ചു. അഭിനയവും നൃത്തവും മറക്കാന്‍ കഴിയാത്ത ഒന്നായതുകൊണ്ട് വീണ്ടും അഭിനയത്തിലേക്ക് തന്നെ ചുവടുവെച്ചു. ജീവിതത്തില്‍ നിന്നും എനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട് നമ്മള്‍ എന്നും പഠിക്കുകയാണ് എന്ന സത്യം.


കവിത വിരിയുന്ന ജീവിതങ്ങള്‍




പരുക്കന്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഏറ്റുവാങ്ങുന്നവര്‍ പേനയെടുക്കുമ്പോള്‍ അതിന് നനവേറും. തെരുവോരത്ത് പുസ്തകവില്‍പ്പന നടത്തിയും ചുമടെടുത്തും ചായക്കട നടത്തിയും നെയ്തുതൊഴിലാളിയായും ഉപജീവനം നടത്തുന്നവരുടെ കവിതകള്‍ സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. നമുക്ക് പരിചയപ്പെടാം ചിലരെ......

കയര്‍നെയ്തും കവിതയും

കയര്‍നെയ്തുതൊഴിലാളിയായ മുകുന്ദന്‍ സുരേന്ദ്രന് കവിതാരചന ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍ ആശ്വാസം പകരുന്ന ഒന്നാണ്ജീവിതത്തോട് പൊരുതി ജയിക്കുന്നതിനെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്നു ഒരു കാലമുണ്ടായിരുന്നു മുകുന്ദന്.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ മുകുന്ദന്‍ പല തൊഴിലും ചെയ്തു. പക്ഷെ കടബാധ്യത മാത്രം ബാക്കിയായി. ഒടുവില്‍ തന്റെ കൊച്ചുകുടുംബത്തിന് ആശ്വാസമായി കയര്‍നെയ്തുതൊഴിലാളിയായി. ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍ കവിതാരചന ആശ്വാസംപകരുന്ന ഒന്നായി മാറി. ഇതാണ് ചേര്‍ത്തല കടക്കരപ്പള്ളി തൈക്കല്‍ ആറാശുപറമ്പില്‍ മുകുന്ദന്‍ സുരേന്ദ്രന്റെ കഥ. കവിതയുമായി ബന്ധപ്പെട്ട പാരമ്പര്യപെരുമ മരുന്നിനുപോലുമില്ലാത്ത ഈ കവിക്ക് കവിതയുമായുള്ള ചങ്ങാത്തം പഠനകാലം മുതല്‍ക്കെ ഉണ്ടായിരുന്നു.

ചേര്‍ത്തല എസ്.എന്‍ കോളേജില്‍ പഠിക്കുമ്പോള്‍ സാഹിത്യത്തില്‍ സജീവമായി. ഇതുവരെ അമ്പതോളം കവിതകളും ഇരുനൂറോളം ഗാനങ്ങളും രചിച്ചു. രചനയും സംഗീതവും നിര്‍വ്വഹിച്ച് സ്വന്തമായി രണ്ട് ആല്‍ബങ്ങള്‍ പുറത്തിറക്കി. 2003 ല്‍ പുറത്തിറക്കിയ കളിത്തോഴന്‍, 2005 വെ വഴിവിളക്ക് എന്നീ ആല്‍ബങ്ങളിലത്രയും മുകുന്ദന്റെ ജീവിതവ്യഥകള്‍ നിഴലിച്ചുനില്‍ക്കുന്നു. സമൂഹത്തിലെ പ്രശ്നങ്ങളും ദുരിതങ്ങളുമൊക്കെ കാതലായുണ്ട. മുകുന്ദന്റെ കവിതകള്‍ ഇടയ്ക്കൊക്കെ റേഡിയോയിലൂടെ വരും. ഇന്ന് മുകുന്ദന്റെ പുതിയ കവിതകളില്‍ കയര്‍മേഖലയിലെ കണ്ണീരിന്റെ നനവുള്ള അനു‘വങ്ങളുണ്ട്. ഇതെല്ലാം മുകുന്ദന് സാഹിത്യത്തോടുള്ള അ‘ിനിവേശം കൊണ്ടു തന്നെ. കോളേജ് വിദ്യാ‘്യസകാലം മുതല്‍ക്കെ സാഹിത്യത്തോട് കമ്പമുണ്ടായിരുന്നെങ്കിലും അന്നെല്ലാം ജീവിതം തള്ളിനീക്കാന്‍ സുഹൃത്തുക്കളുമൊത്ത് ബസ്സ് സര്‍വ്വീസ് തുടങ്ങി. അത് നഷ്ടത്തിലായി. പിന്നീട് ശാന്തിഗിരി ആശ്രമത്തിലെ അന്തേവാസിയായി. അവിടെനിന്നും വൈദ്യം പഠിച്ചു. നാട്ടിലെത്തി വൈദ്യശാല തുടങ്ങി. അവിടെയും നഷ്ടം മാത്രം ബാക്കിയായി. പിന്നീട് മണല്‍കച്ചവടം തുടങ്ങി പല തൊഴിലും ചെയ്തു. വലിയൊരു കടബാധ്യത മാത്രം ബാക്കിയായി. അവസാനം നെയ്തുതൊഴിലാളിയായി. ഇന്ന് നെയ്ത്തിനിടയില്‍ മനസ്സിലേക്ക് കടന്നുവരുന്ന കവിതാശകലങ്ങളെ എഴുതിവെക്കും. ആത്മസംതൃപ്തിക്കായി അത് പുസ്തകതാളിലേക്ക് പകര്‍ത്തും.

ചായക്കടയിലെ കവിതകള്‍

കലൂര്‍-കതൃക്കടവ് പാലത്തിനു സമീപം പുറമ്പോക്കില്‍ പ്ളാസ്റിക് ഷീറ്റു കൊണ്ട് കെട്ടിയുണ്ടാക്കിയ കൊച്ചു ചായക്കടയിലിരുന്ന് സുധവിജയന്‍ എന്ന കവയിത്രി എഴുതുകയാണ്.
ജീവിത വഴിത്താരയില്‍ താവളം തേടി തളര്‍ന്നു

ഞാന്‍ജീവിത ഭാണ്ഡം ഇറക്കി വയ്ക്കാന്‍ഒരു

താവളം നല്‍കണേ തമ്പുരാനെ....

ഇത് ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്. പൊള്ളുന്ന ജീ വി താനുഭവങ്ങളില്‍ നിന്നും അനുവാചകരിലേക്ക് ഒഴുക ിയെ ത്താത്ത യാഥാര്‍ത്ഥ്യം. ആ വരികളില്‍ നിറയുന്നത് അന്ത ിയുറങ്ങാന്‍ ഒരിടമില്ലാത്തവരുടെ ദൈന്യതയാണ്. ഇനി എത്ര നാള്‍ കൂടി പുറമ്പോക്കിലുണ്ടാക്കിയ ഈ ചായക്കട തനിക്ക് അന്നവും അഭയവും തരുമെന്നതിനെ കുറിച്ചുള്ള ആശ ങ്കയാണ് ആ മനസു നിറയെ. കഴിഞ്ഞ 28 വര്‍ഷമായി സുധയും ഭര്‍ത്താവ് വിജയനും ഈ ചായക്കടയിലാണ് അന്ത ിയുറ ങ്ങുന്നത്. ഒരു മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കടയില്‍ സുധ എഴുതിയ 75 ലധികം കവിതകളും ഏതാനും കഥക ളുമുണ്ട്. പ്രസിദ്ധീകരിക്കാനുള്ള പണമില്ലാത്തതിനാല്‍ ഇവ വെളിച്ചം കാണാതെ ഇരിക്കുന്നു. തമ്മനം- പുല്ലേപ്പടി റോഡ് വികസനം വരുന്നതോടെ പുറ മ്പാക്കിലുള്ള ഈ ചായക്കട ഏതു നിമിഷവും പൊളിച്ചു നീ ക്കാമെന്ന അവസ്ഥയാണ് സുധയെ വേദനിപ്പിക്കുന്നത്. തുരുത്തേല്‍ വീട്ടില്‍ സുധ അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കവിത എഴുതുന്നത്. അന്ന് പത്ത് മാസം പ്രായമുണ്ട ായിരുന്ന സഹോദരി അംബികയുടെ മരണം ആ കുടുംബത്തെ തളര്‍ത്തി. ആ വേര്‍പാടിന്റെ വേദന ഉള്‍ക്കൊണ്ട് “അംബിക‘ എന്ന കവിത എഴുതി. ജീവിത പ്രാര ാബ്ധങ്ങള്‍ മൂലം അഞ്ചാം ക്ളാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും സുധയുടെ തൂലിക തുമ്പില്‍ നിന്നും ശക്തമായ രചനകള്‍ പിറവിയെടുത്തു. വിവാഹ ശേഷവും സുധ കഥകളും കവിതകളുമെഴുതി. ഇന്നെന്റെ ജീവിതം കണ്ണീര്‍ക്കടലിലാണ്എന്നേ മറന്നു ഞാന്‍ ശാന്തിതന്‍ നാളുകള്‍സ്വപ്നങ്ങള്‍ നെയ്തു ഞാന്‍ ദാമ്പത്യ ജീവിതം-കൈവന്ന നാളിലാ മാദക രാത്രിയില്‍ദു:ഖ സ്വപ്നമായവ മാറുമെന്നോര്‍ത്തില്ലദു:ഖമാണെന്നുമെന്‍ ചിത്രമെന്നോര്‍ത്തേയില്ല...സുധയുടെ ദു:ഖപുത്രി എന്ന കവിതയിലെ വരികളാണിത്. സമകാലിക പ്രശ്നങ്ങളെല്ലാം സുധ തന്റെ കവിതയ്ക്ക് വിഷയമാക്കാറുണ്ട്. ചായക്കടയിലെ ജോലി കഴിഞ്ഞു കിട്ടുന്ന സമയമെല്ലാം കവിതാ രചനയ്ക്കായി ഉപയോഗിക്കുമെന്ന് സുധ പറയുന്നു. വിദ്യാഭ്യാസം കുറവാണെങ്കിലും സുധയുടെ കവിതകള്‍ ഇരുത്തം വന്ന കവിയുടേതിനു സമാന മാണെ ന്നതാണ് സവിശേഷത. കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിക്ക ുന്ന സുധയുടെ ഇഷ്ടപ്പെട്ട എഴുത്തുകാര്‍ ഒ.എന്‍.വിയും സുഗത കുമാരിയുമാണ്. എന്നാല്‍ ഇഷ്ടകവികളെ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലെന്ന സങ്കടവും സുധ മറച്ചു വച്ചില്ല. 28 വര്‍ഷമായി പുറമ്പോക്കില്‍ താമസിക്കുന്ന തനിക്ക് ഒരു തുണ്ടു ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് സുധ മുഖ്യമ ന്ത്രിയെയും സമീപിച്ചിരുന്നു. എന്നാല്‍ ഇതു വരെ യാതൊരു നടപടിയും ഉണ്ടായില്ല. ഈ മണ്ണിലുള്ളൊരു നാളില്‍എനിക്കുമേകണം യേശുനാഥാ-ഒരു ചെറു ചെറ്റക്കുടിലെനിക്കുംഎന്‍ സ്വപ്നമാണെന്‍ യേശുനാഥാകരുണയോടെന്നെയും കാത്തിടണംകരുണാമയനാം യേശുനാഥാ...എന്റെ സ്വപ്നം‘എന്ന കവിതയിലൂടെ സുധ പറയുന്നു.

മോഹനന്റെ കവിതകള്‍

ജീവിക്കാനായി നാടുവിട്ട് തൃശൂര്‍ റെയില്‍വെസ്റേഷനിലെത്തിയ മോഹനന് കവിതയെഴുതാനുള്ള പ്രചോദനം ജീവിതാനുഭവങ്ങള്‍ തന്നെ.

റെയില്‍വെ പ്ളാറ്റ്ഫോമിലെ തിക്കിലും തിരക്കിലും ഒരു താളമുണ്ട്. ട്രെയിനിന്റെ വേഗതക്കും ചൂളംവിളിക്കും താളമുണ്ട്. പറയുന്നത് വര്‍ക്കല സ്വദേശി മോഹനന്‍. ജീവിതവൃത്തിക്ക് മാര്‍ഗ്ഗമില്ലാതെ ഒരു ജോലി തേടി വര്‍ക്കലയിലെ മണമ്പൂരില്‍നിന്നും നാടുവിട്ടതാണ് മോഹനന്‍. എത്തിയപ്പെട്ടത് തൃശൂരില്‍. അവിടെ റെയില്‍വെ പാര്‍സല്‍ ഓഫീസില്‍ ചുമടെടുക്കുന്ന ജോലിയും വിശപ്പടക്കാന്‍ ഭക്ഷണവും കിടക്കാന്‍ ഇടവും തന്നത് കൊച്ചുമറിയം എന്ന അമ്മ. ജീവിതത്തിന്റെ താളം തെറ്റിയ നിമിഷത്തില്‍ വിശപ്പടക്കാന്‍ നാടുവിട്ടപ്പോഴും കാണുന്ന എന്തിലും ഏതിലും മോഹനന് താളമുണ്ടായിരുന്നു.

പേനയെടുക്കാന്‍ പലപ്രാവശ്യം തുനിഞ്ഞെങ്കിലും തോര്‍ത്തുമുറുക്കിക്കെട്ടിയ ശരീരം അനുവദിച്ചില്ല. റെയില്‍വെയിലെ ജോലി പതുക്കെ ജീവിതത്തിന്റെ താളം തിരികെയെത്തിച്ചു. പാട്ടുകാരനാകാനായിരുന്നു ആദ്യമൊക്കെ മോഹം. അയ്യപ്പഭക്തിഗാന കാസറ്റ് ഇറക്കാനായി ശ്രമം തുടങ്ങി. പക്ഷെ ഒരു ചുമട്ടുകാരന്റെ വ്യാമോഹമാണെന്ന് പറഞ്ഞ് പലരും അവഗണിച്ചു. അത് വല്ലാതെ വേദനിപ്പിച്ച സംഭവമാണെന്ന് മോഹനന്‍ പറയുന്നു. പിന്മാറാതെ മോഹനന്‍ സ്വയം എഴുതി, ആലപിച്ച് കാസറ്റ് വിപണിയിലിറക്കി. ആ ആലാപനത്തിലെ വരികള്‍ ആസ്വാദകര്‍ തിരിച്ചറിഞ്ഞു. തന്റെ ഉള്ളിലെ കഴിവ് സ്വയം തിരിച്ചറിഞ്ഞ മോഹനന്‍ വീണ്ടും എഴുതുവാന്‍ തന്നെ തീരുമാനിച്ചു. അങ്ങിനെ മോഹനന്റെ ആദ്യസമാഹാരം രാഗാമൃതം പെന്‍ബുക്സ് പുറത്തിറക്കി. ഇന്ന് തൃശൂരിലെ റെയില്‍വേസ്റ്റേഷനിലെത്തി പോര്‍ട്ടര്‍ മോഹനനെ തിരക്കിയാല്‍ ആര്‍ക്കും അറിയില്ല, ഉടനെ ചോദ്യംവരും കവി മോഹനനാണോയെന്ന്. ജീവിതത്തിന് അര്‍ത്ഥം കൈവന്ന സന്തോഷത്തില്‍ ഭാര്യയും രണ്ട് മക്കളുമായി മോഹനന്‍ മനസ്സ് കവിതയ്ക്ക് മനസ്സര്‍പ്പിച്ച് തൃശൂരില്‍ കുര്‍ക്കഞ്ചേരിയില്‍ കഴിയുന്നു.

Thursday, April 1, 2010

റോഡരികിലെ കവിതകള്‍

തൃശൂര്‍ സാഹിത്യ അക്കാദമിയുടെ മുന്നില്‍ പഴയ പുസ്തക വില്‍പ്പന നടത്തുന്ന ഷംനാദ് പുതിയ കവിതകളുടെ പുത്തന്‍ പ്രതീക്ഷയാണ്. കത്തുന്ന വെയില്‍ ഏല്‍പിക്കുന്ന തളര്‍ച്ചയില്‍ നിന്നും തോരാത്ത മഴ നല്‍കുന്ന വിറങ്ങലിപ്പില്‍നിന്നും ഒരു യുവകവി എഴുതുകയാണ്
രത്നകല്ല് ഒളിച്ചുനടന്നു
തപ്പി തപ്പി വലഞ്ഞു
അടുത്തുചെന്നാല്‍
കണ്ണടപ്പിക്കും പ്രകാശധാര
കൂനിക്കൂടി നടന്നു തിരക്കി
കവിയുടെ രത്നം
തിരക്കി വലഞ്ഞു
നമ്മളെടുത്താല്‍ കരിങ്കട്ട
കവിയുടെ രത്നം
കവിതയിലിരിപ്പൂ
കവിതയിലൊളിപ്പൂ
തെരുവോരത്തിരുന്ന് പുസ്തകവില്‍പ്പന നടത്തുന്ന ഷംനാദ് യുവകവികളുടെ പട്ടികയിലില്ലാത്ത ഒരു കുഞ്ഞുകവിയാണ്. പുസ്തകങ്ങളുടെ പഴമണം അത്രമാത്രം ഒരാളുടെ സിരകളെ ത്രസിപ്പിച്ച് കവിത വിരിയിച്ചിട്ടുണ്ടെങ്കില്‍ അത് ഈ യുവകവിയുടെതായിരിക്കാം, തൃശൂരിലെ കൃഷ്ണപുരം സ്വദേശി ഷംനാദ്. നൊമ്പരപ്പെടുത്തുന്നതിന്റെയും കാത്തിരുന്ന് മുഷിയുന്നതിന്റെയും ദുഖത്തീയില്‍ നീറുന്നതിന്റെയും അവസ്ഥ മനോഹരമായി എപ്പിസോഡ് എന്ന കവിതസമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ക്ളാസിലിരുന്ന് പഠിച്ചാല്‍ വയറുനിറയാത്തതുകൊണ്ടാണ് ഏഴാംക്ളാസില്‍ വെച്ച് പഠിപ്പുനിര്‍ത്തി ഷംനാദ് തൊഴില്‍ജീവിതം നേരത്തെ തുടങ്ങിയത്. അക്ഷരലോകത്തേക്കുള്ള വാതില്‍ പക്ഷെ അവിടെ കൊട്ടിയടച്ചില്ല. തൃശൂരിലെ വഴിയോരത്തിരുന്ന് ഷംനാദ് പഴയ പുസ്തകങ്ങള്‍ വിറ്റു. പഴയതും പുതിയതുമായ ധാരാളം പുസ്തകങ്ങള്‍ വായിച്ചു. വെയിലും മഴയും കൊള്ളാതെ തെരുവോരത്ത് നിരത്തിയിരിക്കുന്ന പുസ്തകങ്ങളെ സംരക്ഷിച്ചു. ആവശ്യക്കാര്‍ക്കെല്ലാം പാതിവിലയില്‍ പുസ്തകങ്ങള്‍ വിറ്റു. തുച്ഛമായ ആ കാശുകൊണ്ട് ആറ് വയറുകള്‍ നിറച്ചു. അപ്പോഴും പുസ്തകങ്ങളുടെ പഴമണം ഷംനാദിന്റെ സിരകളെ നിരന്തരം ത്രസിപ്പിച്ചുകൊണ്ടിരുന്നു. ജീവിതത്തിരക്കിനിടയില്‍ കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടിയുമായുള്ള സൌഹൃദവും തുടര്‍ന്നുള്ള പ്രണയവും പ്രണയപരാജയവുമെല്ലാം കവിതകള്‍ക്കുള്ള പ്രചോദനമേകിയെന്ന് ഷംനാദ് സാക്ഷ്യപ്പെടുത്തുന്നു.
തിരുവനന്തപുരം പഴയ കാരയ്ക്കാമണ്ഡപത്ത് 1985 ലാണ് ഷംനാദിന്റെ ജനനം. ബാപ്പ പൊറ്റവിള പുത്തന്‍വീട്ടില്‍ നുറുദ്ദീന്‍, ഉമ്മ ജമീല, നാല് സഹോദരങ്ങള്‍. ജീവിതമാര്‍ഗം തേടി പിന്നീട് കുടുബസമേതം തൃശൂരിലേക്ക് മാറി. തൃശൂരില്‍ സാഹിത്യഅക്കാദമിയുടെ മുന്‍വശത്ത് പഴയ പുസ്തകങ്ങള്‍ വിലക്കുവാങ്ങി പാതിവിലക്ക് വില്‍പ്പനയും തുടങ്ങി. സഹായിയായി ഒരാള്‍കൂടി ഉണ്ടെങ്കിലെ ജീവിതം മുന്നോട്ടുപോകു എന്ന അവസ്ഥ വന്നതോടെ ഏഴാം ക്ളാസില്‍ വെച്ച് ഷംനാദിന് പഠിപ്പ് നിര്‍ത്തേണ്ടി വന്നു. പക്ഷെ ഇന്ന് പഠിത്തം നിര്‍ത്തേണ്ടി വന്നതില്‍ ഷംനാദിന് ദുഖമില്ല. കാരണം 2009 ല്‍ ഷംനാദ് പത്താംക്ളാസ് എഴുതി നല്ല മാര്‍ക്കോടെ പാസ്സായി. ഇപ്പോള്‍ തന്റെ എപ്പിസോഡ് എന്ന കവിതാസമാഹാരം ഇംഗ്ളീഷിലേക്ക് തര്‍ജ്ജമ ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. സഹായികള്‍ തൃശൂര്‍ മേയര്‍ ബിന്ദുവും ജോര്‍ജ് മാഷും ഷംനാദ് പറയുന്നു.
ഇതിനിടയില്‍ തൃശൂരിലെ പ്രശസ്തമായ ഒരു കോളേജിലേക്കും ക്ഷണം ഉണ്ടായി. എഴുത്തുകാരുമായി തനിക്ക് സൌഹൃദങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഇന്ന് എന്നെ തിരക്കി പലരും ഇവിടെ വരുന്നു. സാറാ ജോസഫും മകളും വൈശാഖന്‍ മാഷും മറ്റും ടൌണ്‍ഹാളിലെ പ്രോഗ്രാമിന് വരുമ്പോള്‍ ഇവിടെ വരും. പിന്നെ സാഹിത്യ അക്കാദമിയിലെ സാഹിത്യസദസ്സുകളിലെ പ്രമുഖരും ഇവിടെ എത്തും. ഏറ്റവും കടപ്പാട് സാഹിത്യ അക്കാദമി പി.ആര്‍.ഒ ഡേവീസിനോടും പ്രദീപ്, ഉണ്ണികൃഷ്ണന്‍ എന്നിവരോടും. പറയുമ്പോള്‍ ഷംനാദിന്റെ മുഖത്ത് ഒരു എഴുത്തുകാരന്റെ ഭാവം. വീണ്ടും പുസ്തകങ്ങളുടെ തിരക്കിലേക്ക്.