Wednesday, December 23, 2009

World Vision India: Landing Page...

World Vision India: Landing Page...

Saturday, September 26, 2009

തൃശൂരിന്റെ പുലികളി കടല്



‍തൃശൂര്‍ക്കാരന്റെ ഓണത്തിന്‌ എന്താണ്‌ പ്രത്യേകത? ന്തൂട്ട്‌ണ്ടാ ഈ ഓണം തിക്കും തിരക്കും ബഹളോം അല്ലാണ്ട്‌. ഇങ്ങനെ പറയുന്ന തൃശൂര്‍കാരും പക്ഷെ അഞ്ചാം ഓണത്തിന്‌ ഒരു വരയന്‍ പുലിയായോ പുള്ളിപ്പുലിയായോ തൃശൂര്‍ റൗണ്ടിലുണ്ടാകും. തപ്പുകാരും താളവാദ്യക്കാരും പുലികളിക്ക്‌ കൊഴുപ്പേകാനുമുണ്ടാകും. ചാടിമറിയുന്ന പുലികള്‍ക്ക്‌ ആര്‍പ്പുവിളിച്ചും ആരവം മുഴക്കിയും തൃശൂരുകാരു മുഴുവന്‍ തൃശൂര്‍ റൗണ്ടിനു ചുറ്റിലുമുണ്ടാവും. അവരുടെ താളത്തിനൊപ്പിച്ച്‌ പുലിവേഷം കെട്ടിയവര്‍ ചുവടുവെയ്‌ക്കും. ലെവന്‍ പുലിയാണ്‌ കെട്ടാ...പുപ്പുലി ചാത്തുണ്ണിതൃശൂര്‍ക്കാരുടെ ഓണാഘോഷത്തെക്കുറിച്ച്‌ അടുത്തറിയാന്‍ തൃശൂര്‍ നഗരത്തിലൂടെ നടത്തിയ യാത്രയിലാണ്‌ ചാത്തുണ്ണിച്ചേട്ടനെക്കുറിച്ച്‌ കേള്‍ക്കുന്നത്‌. പുലിക്കളി ഏകോപനസമിതിയുമായി ബന്ധപ്പെട്ടപ്പോള്‍ നാടോടിയെ പോലെ നഗരം ചുറ്റിക്കറങ്ങുന്ന ചാത്തുണ്ണിയെക്കുറിച്ച്‌ കൂടുതല്‍ അറിഞ്ഞു. ഉടനെ അങ്ങോട്ട്‌ തിരിച്ചു. ചേറൂരില്‍ കിണര്‍ സ്‌റ്റോപ്പിനടുത്ത്‌ ഒരു കൂട്ടം ചെറുപ്പക്കാര്‍ക്കിടയില്‍ അല്‍പം പ്രായം ചെന്ന ഒരാളെ കണ്ടെത്തി. കല്ലൂര്‍ നായരങ്ങാടി തെക്കൂട്ട്‌ വീട്ടില്‍ ചാത്തുണ്ണി. അമ്മ മരിച്ച ദിവസത്തിലും പുലിവേഷം കെട്ടി തൃശൂര്‍ റൗണ്ടിനെ ഹരം കൊള്ളിച്ച ചാത്തുണ്ണി. അത്രക്കുണ്ട്‌ ചാത്തുണ്ണി എന്ന കലാകാരന്‌ പുലികളിയോടുള്ള കമ്പം.ചെറുപ്പക്കാരേക്കാള്‍ ആവേശത്തിലായിരുന്നു ചാത്തുണ്ണി.കഴിഞ്ഞ 53 വര്‍ഷമായി എല്ലാ ഓണത്തിന്റെയും അഞ്ചാം നാള്‍ ചാത്തുണ്ണിയില്ലാത്ത പുലിവേഷത്തെക്കുറിച്ച്‌ തൃശൂരുകാര്‍ക്ക്‌ ചിന്തിക്കാനാവില്ല. വര്‍ഷത്തില്‍ നാലോ അഞ്ചോ തവണ ചാത്തുണ്ണി പലയിടത്തും പുലിവേഷം കെട്ടും. അങ്ങനെ കണക്കെടുത്താല്‍ ഏകദേശം 200 നടുത്തുവരും ചാ ത്തുണ്ണിയുടെ പുലിവേഷങ്ങള്‍. ചാത്തുണ്ണിചേട്ടന്റെ പുലികളി കാണാന്‍ മാത്രമായി ഓണ ത്തിന്‌ നഗരത്തിലെത്തുന്നവരുണ്ട്‌. കൂടാതെ ചാത്തുണ്ണിയെ ക്കുറിച്ചും ചാത്തുണ്ണിയുടെ പുലിവേഷത്തെക്കുറിച്ചും കേട്ടറിഞ്ഞും കണ്ടറിഞ്ഞും എത്തുന്നവര്‍ വേറെ. പതിനാറ്‌ വയസ്സിലാണ്‌ ചാത്തുണ്ണിക്ക്‌ പുലികളിയോട്‌ ഭ്രമം തുടങ്ങിയത്‌. ഇപ്പോള്‍ 53 വര്‍ഷത്തിലേറെയായിരിക്കുന്നു. കേട്ടപ്പോള്‍ എനിക്കും ചാത്തുണ്ണിചേട്ടന്റെ പുലികളി കാണാന്‍ ഒരു മോഹം. കേട്ടപ്പാടെ ചാത്തുണ്ണിചേട്ടന്‍ കളി തുടങ്ങി. ഏതു സമയവും ചാത്തുണ്ണിക്ക്‌ ഹരമാണ്‌ പുലികള ിയോട്‌. ഹരം മൂത്തുള്ള ചാത്തുണ്ണിയുടെ കളി നിര്‍ത്താന്‍ അവസാനം ഞാന്‍ തന്നെ ഇടപെടേണ്ടി വന്നു. പുലിവേഷം കെട്ടുന്നതിന്‌ കൃത്യമായ ചിട്ടകളുണ്ടോ?ചോദ്യം കേട്ടപ്പോള്‍ ചാത്തുണ്ണിക്ക്‌ ചെറിയൊരു അരിശം വന്നെന്നു തോന്നുന്നു. ഇന്നത്തെ പുതിയ തലമുറക്ക്‌ ഇത്തരം ചിട്ടവട്ടങ്ങളെക്കുറിച്ച്‌ ഒന്നും അറിയില്ല എന്ന്‌ സമീ പത്തുനില്‍ക്കുന്ന ആളോട്‌ അല്‍പം പരിഭവത്തോടെ എനിക്ക്‌ കേള്‍ക്കാന്‍ പാകത്തില്‍ തന്നെ ചാത്തുണ്ണി പറഞ്ഞു. പുലിവേഷം കെട്ടുന്നതിന്‌ കൃത്യമായ ചിട്ടകളുണ്ട്‌്‌. കൃത്യമായി ഞാനത്‌ ചെയ്യാറുമുണ്ട്‌. ഒന്നര മാസം വരെ വ്രതം എടുക്കണം. ശബരിമലക്ക്‌ പോകുമ്പോള്‍ എടുക്കുന്ന പോലെയുള്ള കഠിന വ്രതം തന്നെ. മദ്യം, പെണ്ണ്‌, മാംസാഹാരങ്ങള്‍ എന്നിവയെല്ലാം വര്‍ജ്യം. ഇത്‌ ദൈവികമായ കളിയാണ്‌. അതുകൊണ്ട്‌ ചിട്ടകള്‍ കൃത്യമായി പാലിച്ചേ പറ്റു. ഇന്ന്‌ അതൊന്നും പലരും ശ്രദ്ധിക്കു ന്നില്ല. പുലികളി നടക്കുന്ന ദിവസം ഭക്ഷണം പോലും കഴി ക്കാന്‍ പാടില്ല. അഞ്ചാം ഓണത്തിന്‌ പുലികളി കഴിഞ്ഞ്‌ തിരികെ പോകുമ്പോള്‍ മാത്രമെ എന്തെങ്കിലും ഭക്ഷണം കഴ ിക്കാവു. ചിട്ടകള്‍ യഥാവിധി നടത്തിയില്ലെങ്കില്‍ ദൈവികമായ കളിക്കിടയില്‍ തലയടിച്ചു വീഴാന്‍ വരെ സാധ്യതയുണ്ട്‌.ഇന്ന്‌ മോഡേണ്‍ പുലികളുടെ കാലമാണ്‌. പഴയ കാലം എല്ലാ വരും മറന്നു. പക്ഷെ ഇത്തരം മോഡേണ്‍ പുലികളുടെ കൂടെ ആടിത്തിമിര്‍ക്കാനുള്ള ഭാഗ്യം എനിക്കുണ്ടായെന്ന്‌ ചാത്തുണ്ണി. അവരെക്കാള്‍ ആവേശമുണ്ട്‌ ചാത്തുണ്ണിയുടെ വാക്കുകളില്‍. 69 വയസ്സുണ്ടെങ്കിലും ചാത്തുണ്ണ ിയുടെ വാക്കുകള്‍ക്കിന്നും ചെറുപ്പം തന്നെ. പണ്ടൊന്നും ഇത്രമാത്രം വേഷങ്ങളില്ലായിരുന്നു. പുലിക്ക്‌ പുറമെ ഇഷ്‌ട മുള്ള വേഷങ്ങള്‍ കെട്ടാനും ഇന്ന്‌ പലരും തയാര്‍. ചാത്ത ുണ്ണിക്ക്‌ കൊച്ചുകൊച്ചു പരിഭവങ്ങള്‍ ഇല്ലാതില്ല. വയറന്‍ (കുമ്പ) പുലി കളെ ചാത്തുണ്ണിക്ക്‌ അത്ര പിടുത്തമില്ല. പക്ഷെ ഇന്ന്‌ ഡിമാന്‍ഡ്‌ വയറന്‍മാര്‍ക്കാണ്‌. യഥാര്‍ഥത്തില്‍ പണ്ടൊന്നും വയറന്‍പുലികള്‍ ഇല്ലായിരുന്നു. വയറന്‍പുലികള്‍ക്ക്‌ ഡിമാന്‍ഡ്‌ ആണെങ്കിലും പല ദോഷവശങ്ങളും ഉണ്ടെന്ന്‌ ചാത്തുണ്ണി. വയറന്‍പുലികള്‍ക്ക്‌ കളി പെട്ടെന്ന്‌ മടുക്കും. ഈ തടിയുമെടുത്ത്‌ അവര്‍ എത്ര നേരം കളിക്കും? എനിക്കറിയില്ല. പലരും തളര്‍ന്നുപോകുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. കൊട്ട്‌ അവസാനിക്കുംവരെ കിതപ്പില്ലാതെ കളിക്കണം. ചാത്തുണ്ണി തന്റെ പല്ലില്ലാത്ത മോണ കാട്ടിയൊന്ന്‌ ചിരിച്ചു. ഞാന്‍ ആരെയും കുറ്റം പറയുകയല്ല എന്നൊരു ജാമ്യവുമെടുത്തു. ഇതൊരു പഴഞ്ചന്റെ വാക്കുകളാണേ എന്നൊരു ഡയലോഗും ചാത്തുണ്ണി മറന്നില്ല. പിന്നെ കളിക്കുന്നതാകട്ടെ ഇപ്പോള്‍ ഡാന്‍സാണ്‌. സിനിമാറ്റിക്‌ ഡാന്‍സ്‌.പുലിവേഷത്തിലെ ശരിയായ രീതികള്‍ എന്തൊക്കെയായിരുന്നു?കളിക്കുമ്പോള്‍ ഒരിക്കലും മുഖംമൂടി പൊക്കരുത്‌. നമ്മളാരാ ണെന്ന്‌ കാണിക്കാന്‍ പലരും മുഖംമൂടി മാറ്റിക്കളിക്കുന്നു. കളി കഴിയുംവരെ മുഖംമൂടി മാറ്റാന്‍ പാടില്ല. കളിയുടെ ഓരോ ചുവടുവെയ്‌പ്പിനാണ്‌ കാശ്‌ കൊടുക്കേണ്ടത്‌. അല്ലാതെ വേഷം കെട്ടി അല്‍പസമയം തോന്നിയ സ്റ്റെപ്പ്‌ വെയ്‌ക്കുന്നതിലല്ല. പുലികളിക്ക്‌ ഒരിക്കലും മുഖംമൂടി വെക്കാന്‍ പാടില്ല. മുഖത്ത്‌ വരയാണ്‌ ശരിയായ രീതി. പക്ഷെ വിവിധതരം ഛായക്കൂട്ടുകള്‍ മുഖത്ത്‌ തേച്ച്‌ അത്‌ മായ്‌ക്കാന്‍ മണ്ണെണ്ണ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ച്‌ ചാത്തുണ്ണിക്കറിയാം. അതുകൊണ്ട്‌ മുഖംമൂടി ചാത്തുണ്ണി അംഗീകരിക്കുന്നു. പലരും ഒരു രസത്തിന്‌ മാത്രമാണ്‌ വേഷം കെട്ടുന്നത്‌. മദ്യപിച്ചും വേഷം കെട്ടുന്നവരുണ്ട്‌. മദ്യപന്‍മാരുടെ കളിയല്ല ഇത്‌. പൂര്‍ണമായി കളിക്ക്‌ വേണ്ടി മനസ്സ്‌ സമര്‍പ്പിക്കുന്നവര്‍ കുറവ്‌. ഇന്ന്‌ ആര്‍ക്കും വേഷം കെട്ടിയാടാം എന്നതാണ്‌ സ്ഥിതി. പണ്ടത്തെ ജീവിതത്തെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ ചാത്തുണ്ണിക്ക്‌ നിറഞ്ഞ സന്തോഷമാണ്‌. പുലികളി കഴിഞ്ഞ്‌ വരുമ്പോള്‍ ഭാര്യ നാരായണി ഒരുക്കിവെച്ച നല്ല നെല്ലുകുത്തരിചോറുണ്ട്‌ സുഖമായൊരുറക്കം പാസ്സാക്കും. എന്നാല്‍ ഇന്ന്‌ അരിയുമില്ല, നല്ല നെല്‍പ്പാടവുമില്ല. സര്‍വ്വത്ര കെട്ടിടം. പുലികളിയും കെട്ടിടം പണിയും കഴിഞ്ഞാല്‍ ചാത്ത ുണ്ണിക്കിഷ്‌ടം ഫുട്‌ബോള്‍ കളിയാണ്‌. വര്‍ഷങ്ങളായി ചാത്തുണ്ണിയുടെ ആരോഗ്യത്തിന്റെ രഹസ്യവും അതായിരിക്കണം. കാഴ്‌ച്ചയില്‍ വയസ്സനാണെന്നു തോന്നിയാലും പുലികളി അടുത്തൊന്നും നിര്‍ത്താന്‍ ചാത്തുണ്ണിക്ക്‌ താത്‌പര്യമില്ല. അത്രക്കുണ്ട്‌ ആ കലയോടുള്ള അടുപ്പം.

മേളകൊഴുപ്പോടെ പൊന്നു

കൊട്ട്‌ നന്നായാലെ കളി നന്നാകു. പറയുന്നത്‌ തൃശൂരിലെ പ്രമുഖ മേളക്കാരന്‍ ടി.ആര്‍ പൊന്നു. ഇരുപത്തിരണ്ടുവര്‍ഷമായി പുലികളിക്ക്‌ അകമ്പടി മേളവുമായി പൊന്നുവും ടീമും മുന്നിലു ണ്ട്‌. കൊട്ടിയ വര്‍ഷം മുഴുവന്‍ സമ്മാനം. സമ്മാനം പ്രമാണ ിക്ക്‌ മാത്രമല്ല ടീം അംഗങ്ങള്‍ക്ക്‌ മുഴുവനും ഉണ്ടാകും. വാങ്ങ ുന്ന സമ്മാനം മുഴുവന്‍ പൊന്നുവിന്റെ വീട്ടില്‍ തന്നെയുണ്ടാ കും. കാരണം കുടുംബത്തില്‍ നിന്നും ചേട്ടനും അനിയനും മ ക്കളുമായി 25 പേരോളം വരുന്നതാണ്‌ പൊന്നുവിന്റെ ടീം. ഞങ്ങളെ കവച്ചുവെയ്‌ക്കാന്‍ ഇതുവരെ ഒരു മേളക്കാരും എത്ത ിയിട്ടില്ലെന്ന്‌ പൊന്നു ആത്മവിശ്വാസത്തോടെ തന്നെ പറയും. പരിപൂര്‍ണമായി കലയ്‌ക്കും മേളത്തിനും മാത്രമായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ്‌ പൊന്നു.പന്ത്രണ്ടാം വയസ്സിലാണ്‌ പൊന്നു മേളം പഠിക്കുന്നത്‌. 14 വയസ്സില്‍ അരങ്ങേറി. 15 വയസ്സില്‍ സ്വയം കൊട്ടാന്‍ തുടങ്ങി. അച്ഛനാണ്‌ പൊന്നുവിന്റെ ഗുരു. അന്നു തുടങ്ങി എവിടെ കൊട്ടിയാലും പൊന്നുവിന്‌ സമ്മാനം ഉറപ്പാണ്‌. മേളത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്‌?മേളം അതിന്റെ കൊഴുപ്പോടെ ആസ്വദിക്കാന്‍ പ്രത്യേകം ശ്രദ്ധ ിക്കേണ്ടതുണ്ട്‌. ചടങ്ങുകളെല്ലാം അതേപടി പാലിക്കേണ്ടതുണ്ട്‌. മേളത്തിനായി അണിനിരക്കുമ്പോള്‍ അതില്‍ ഏറ്റവും നടുവിലായി നില്‍ക്കുന്നയാളായിരിക്കണം പ്രമാണി. പ്രമാണിക്ക്‌ അടുത്ത സഹായികള്‍ ഇടതും വലതുമായി ഉണ്ടായിരിക്കണം. അവരൊക്കെ ദൃഢനിശ്ചയത്തില്‍ നില്‍ക്കണം. പ്രധാന പ്രമാണിക്ക്‌ തളര്‍ച്ചയോ ഓര്‍മ തെറ്റുകയോ ഉണ്ടായാല്‍ സഹായികളാണ്‌ മറ്റ്‌ പ്രമാണിമാര്‍. അപ്പോള്‍ മേളത്തിനും താളപിഴ സംഭവിക്കുന്നില്ല. തുടര്‍ച്ചയായി 9 വര്‍ഷത്തോളമായി വെളിയന്നൂര്‍ ടീമിനുവേണ്ടിയാണ്‌ പൊന്നു കൊട്ടുന്നത്‌. പൊന്നുവിന്‌ പ്രധാനം ഉത്സവമേളമാണ്‌. കൊടുങ്ങല്ലൂര്‍ മുതല്‍ ചേറ്റുവ വരെയുള്ള തീരപ്രദേശങ്ങളിലെ എല്ലാ അമ്പലങ്ങളിലും പൊന്നുവിന്റെ കൊട്ട്‌ പ്രശസ്‌തം. മേളം എവിടെയുണ്ടോ അവിടെ പൊന്നുവുമുണ്ട്‌. അച്ഛന്റെ അച്ഛനില്‍ നിന്നും പകര്‍ന്നുകിട്ടിയതാണ്‌ പൊന്നുവ ിന്‌ കലയോടുള്ള ബന്ധം. തൃശൂരിലെ പടിഞ്ഞാറെ കോട്ടയില്‍ ആദ്യമായി മേളവുമായെത്തുന്നത്‌ പൊന്നുവിന്റെ അച്ഛാച്ചന്‍ ആറുവാണ്‌. തുടര്‍ന്ന്‌ അച്ഛന്‍ അവണൂര്‍ തൊട്ടിങ്ങല്‍ രാമന്‍ ആ ദൗത്യത്തിന്‌ നേതൃത്വം കൊടുത്തു. പിന്നീട്‌ പൊന്നു മേളത്തിന്‌ കൂടുതല്‍ കൊഴുപ്പേകാന്‍ രംഗത്തെത്തി. തൃശൂര്‍ ജില്ല യില്‍ മാത്രം ഒതുങ്ങുന്നില്ല പൊന്നുവിന്റെ മേളം. മറ്റ്‌ പലയിടത്തും പുലികളി മേളത്തിനെത്തിയപ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളും പൊന്നുവിനുണ്ട്‌. മേളം ആര്‍ക്കും എളുപ്പം പഠിച്ചെടുക്കാവുന്നതല്ല. അത്‌ ഒരു ദൈവാനുഗ്രഹമാണ്‌. മേളം പഠിച്ചതുകൊണ്ട്‌ മാത്രം കൊട്ടാനും കഴിയണമെന്നില്ല. പാരമ്പര്യമായി പകര്‍ന്നുകിട്ടുന്ന ആ സിദ്ധി ശരിക്കും അദ്‌ഭുതമാണ്‌. മേളം തുടങ്ങാറാകുമ്പോള്‍ ഒരു പ്രത്യേക സിഗ്നല്‍ മേള ക്കാര്‍ക്ക്‌ കിട്ടും. അത്‌ മേളത്തെക്കുറിച്ച്‌ പൂര്‍ണമായി അറ ിയാവുന്നവര്‍ക്ക്‌ മാത്രമെ മനസ്സിലാകു. മേളമില്ലാത്ത ദിവസങ്ങളില്‍ തേപ്പുപണിയാണ്‌ പൊന്നുവിന്‌. എന്നാല്‍ അധികദിവസം പണിക്ക്‌ പോകാറില്ല അതിന്‌ മു ന്‍പേ സീസണെത്തും. പിന്നെ ഒരു ഹരമാണ്‌. മികച്ച വരുമാനം കിട്ടാനല്ല താന്‍ മേളവുമായി നടക്കുന്നതെന്ന്‌ പൊന്നു. മേളക്കാര്‍ക്കും സാമ്പത്തികസഹായം കുറവാണ്‌. പലരും അത്ര ഗൗനിക്കാറില്ല. ചുരുക്കം ചില മേളാസ്വാദകരാണ്‌ സഹായവുമായി ഇതുവരെ എത്തിയിട്ടുള്ളത്‌.തന്റെ കാലശേഷം ഈ കല നശിച്ചുപോകില്ലെന്ന്‌ പൊന്നു വിന്‌ ഉറപ്പാണ്‌. സഹായികളായി കൂടെയുള്ള അനന്തിരവന്മാരിലാണ്‌ പൊന്നുവിന്‌ പ്രതീക്ഷ. തന്റെ ടീം തന്റെ കാല േശഷവും തോല്‍ക്കാന്‍ പാടില്ല എന്ന്‌ ഈ കലാകാരന്‌ നിര്‍ ബന്ധമുണ്ട്‌.