ചില പ്രവാസി ചിന്തകള്‍
''എനിക്ക് മടുത്തു. നാട്ടിലേക്കു തന്നെ തിരിച്ചാലോയെന്ന് പലവട്ടം ആലോചിച്ചു. ഈ ഏകാന്തത വല്ലാതെ മടുപ്പിക്കുന്നു. ഈ മരുഭൂമിയില്‍ പകലന്തിയോളം തനിച്ചിരിക്കുന്ന അവസ്ഥ അസഹനീയമാണ്. ചാറ്റിങിലൂടെ എത്രയെന്നുവേച്ചാ സുഹൃത്തുക്കളെ ശല്യപ്പെടുത്തുന്നത്. ഭര്‍ത്താവിനെയും ബോറടിപ്പിക്കുന്നതില്‍ പരിധിയില്ലേ. എന്നാല്‍ ഒരു ജോലി നോക്കാമെന്നു വെച്ചാല്‍ അതിന് ചില അവസ്ഥകള്‍ അനുകൂലവുമല്ല''.
കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനെ ചാറ്റാന്‍ കിട്ടിയപ്പോള്‍ അവളുടെ അവസ്ഥകള്‍ എന്നോട് വിവരിച്ചതാണിത്.
im so bored dii. wat can i do at home?
കുക്കിംഗ് പഠിക്കു. നിന്റെ കെട്ടിയോന്റെ ഹെല്‍ത്തിനെപ്പറ്റി ചിന്തിക്കു.
i wud lik 2 belve im gud at cukg
ഉം ഓക്കെ. കുക്കിംഗ്..കുക്കുംഗ് കുക്കിംഗ്.. ഇതിലെന്തോന്ന് പഠിക്കാനിരിക്കുന്നു. അതൊരു പക്ഷം.
ഇപ്പോള്‍ നാട്ടില്‍ ഭയങ്കര മഴയാണത്രേ. തുഷാര്‍ സാറിന്റെ നീണ്ട ഒരു മെയില്‍ കണ്ടു. എല്ലാം വല്ലാതെ മിസ്സ് ചെയ്യുന്നു എന്നല്ലാതെ വേറെന്തു പറയാന്‍. മാധ്യമപ്രവര്‍ത്തകയായി കൊച്ചിയില്‍ വിലസി നടന്നിരുന്ന ദിവസങ്ങളും താമസസ്ഥലവും എല്ലാം മിസ്സ് ചെയ്യുന്നു. തുഷാറിന്റെ ചാറ്റിങില്‍ പഴയ താമസസ്ഥലം മാറിയെന്നറിഞ്ഞു. എനിക്ക് ചെറിയ വിഷമം തോന്നായ്കയില്ല. പക്ഷെ തുഷാറിന് സന്തോഷം. അവള്‍ പറയുന്നു.
It was gud at that mady aunty's house.
മോരും മെഴുക്കുപുരട്ടിയും മാത്രം കഴിച്ചുള്ള ആന്റിയുടെ വീട്ടില്‍നിന്നുള്ള മോചനം തുഷാറിനെ സന്തോഷിപ്പിക്കുന്നുണ്ട്.
കുറെ പ്രവാസി ബ്ലോഗുകള്‍ കുത്തിയിരുന്നു വായിച്ചു. നാട്ടിലിരുന്ന് ചില വീരന്‍മാരുടെ പരിഹാസങ്ങള്‍ മുന്‍പ് കേട്ട ഓര്‍മ്മയില്‍ ഞാനതെല്ലാം വായിച്ചു. ഓഫീസ്..റും..ഓഫീസ്..റൂം ഈ അവസ്ഥയില്‍ എന്തെങ്കിലും ഒരു നേരംമ്പോക്കില്ലെങ്കില്‍ മുരടിച്ചുപോകും. വലിയ സാഹിത്യകാരനാകണമെന്നില്ല എഴുതാന്‍. മനസ്സില്‍ തോന്നുന്നതെല്ലാം കയ്യില്‍ അത്യാവശ്യം കരുതിയിരിക്കുന്ന പദസമ്പത്തുപയോഗിച്ച് നിങ്ങള്‍ക്കെഴുതാം. പലപ്പോഴും ഇവിടെയെത്തുമ്പോഴാണ് പലരുടെയും ഭാവനകള്‍ ഉണരുന്നത്. വീടും നാടും ഓര്‍മ്മകളും മനസ്സില്‍ നിറഞ്ഞുനില്‍ക്കും. നാട്ടില്‍വെച്ചു സംഭവിച്ച പല നുറുങ്ങുചിന്തകളും മനസ്സിലേക്ക് ഓടിയെത്തും. ഞാനിതെഴുതികൊണ്ടിരിക്കുന്നത് ഉച്ചസമയത്താണ്. വേറെ ജോലിയൊന്നുമില്ലാതെ ബോറടിച്ചിരിക്കുമ്പോഴാണ് ആ ബോറടി ഇങ്ങോട്ടു പകര്‍ത്തിയേക്കാം എന്ന് തോന്നിയത്. ഇത്ര സമയം രവീന്ദ്രന്‍ സംഗീതം മുറിയില്‍ നിറയെ തങ്ങിനിന്നിരുന്നു. ഇപ്പോള്‍ ഓരോ നേരിയ ശബ്ദവും
എനിക്ക് കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. അത്രക്കു നിശബ്ദത.
സമീപത്ത് ഏകദേശം എല്ലാം തന്നെ പാക്കിസ്ഥാനികളായതുകൊണ്ടാകണം ഭര്‍ത്താവിന്റെ കര്‍ശനനിര്‍ദേശമുണ്ട്. മുറി തുറക്കാനോ പുറത്തിറങ്ങാനോ പാടില്ലതന്നെ. ഓക്കെ ശരി. ഞാന്‍ കതകില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ലെന്‍സിലൂടെ പുറത്തേക്കു നോക്കും. വലിയ വെളുത്ത പൈജാമയിട്ട ഒരു വയസ്സന്‍ പാക്കിസ്ഥാനി തലങ്ങും വിലങ്ങും നടക്കുന്നതുകാണാം. കയറിച്ചെല്ലുന്നിടത്തുതന്നെയാണ് കിച്ചന്‍ എന്നുള്ളതുകൊണ്ട് മിക്കവാറും സമയങ്ങളില്‍ അയാള്‍ കതക് തുറന്നിട്ടാകും പാചകം. എനിക്ക് സമയം കൊല്ലാന്‍ ഇതില്‍പരം മറ്റെന്തുവേണം. ഓരോ പ്രകടനങ്ങള്‍കണ്ട് ഞാന്‍ അടക്കിച്ചിരിക്കും. അഴികളില്ലാത്ത ഗ്ലാസ് കൊണ്ട് മറച്ച വലിയൊരു ജനലുണ്ട്.
ഗ്ലാസ് നീക്കി കൈ പുറത്തേക്കിട്ടാല്‍ ചുട്ടുപൊള്ളും. നിറയെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍. ഒരാളെപോലും പുറത്തേക്ക് കാണാറില്ല. സ്വന്തമായി വാഹനങ്ങളില്ലാത്ത ഒന്നോ രണ്ടോ പേര്‍ നടന്നുപോകുന്നത് കാണാം. വെറുതെ നമ്മുടെ നാടുമായി ഉപമിച്ചുപോയി. റോഡരികില്‍ ഇപ്പോള്‍ പഞ്ചായത്തുതെരഞ്ഞെടുപ്പുവിശേഷങ്ങളാകും. കൂട്ടുസംഗമങ്ങളില്‍ നിന്നും സിഗരറ്റ്പുക ഉയരുന്നുണ്ടാകും. കടവരാന്തകളില്‍ തിക്കുംതിരക്കുമാകും. ഹാ...എല്ലാം വല്ലാതെ മിസ് ചെയ്യുന്നു.
20 comments:
വെറുതേ ഇരുന്ന് ബോറടിക്കുന്നതിനിടയില്‍ എഴുതിത്തുടങ്ങിയത് നന്നായി. എഴുത്തിത്തെളിയുക...
എഴുത്തില്‍ പാരഗ്രാഫ് തിരിക്കുകയാണെങ്കില്‍ കുറച്ചു കൂടി ആകര്‍ഷകമായിരിക്കും ...
സമയം ലഭിക്കുമ്പോള്‍ വായനക്കായി എന്റെബ്ലോഗുകളിലേക്കും സ്വാഗതം ...
nice chechi... enthayalum bore adikkunna e time ezhuthinayi upayogichath nannayi. sometimes you can write something more... develop your thoughts using this time. nice feelings. miss u too...
ബോറടി മാറ്റാന്‍ വായനക്ക് കഴിയും. പറഞ്ഞ പോലെ നാട്ടില്‍ വച്ച് ഒരു വരിപോലും എഴുതാന്‍ ആവുമെന്ന് സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഒട്ടേറെ പേര്‍ പ്രവാസത്തിന്റെ ഈറ്റില്ലത്തില്‍ മനോഹരങ്ങളായ സൃഷ്ടികള്‍ നടത്തുന്നു. എഴുതൂ.. വായിക്കൂ. .
മനോരാജ് മാഷ് പറഞ്ഞതു പോലെ ബോറടിയൊക്കെ ബൂലോകത്ത് ഒന്നു കറങ്ങിയാല്‍ മാറാവുന്നതേയുള്ളൂ...
ശരിക്കും പറഞ്ഞാല്‍ ബോറിംഗ് തന്നെയാണ്. നാട് വിട്ടൊക്കെയുള്ള സന്തോഷത്തിനും ഒരതിരില്ലേ.
ഫ്രണ്ട്സും ഔട്ടിങ്ങും ഒക്കെ ഉണ്ടാവുമ്പോഴും നാട്ടിലെ പാട വരമ്പത്തൂടെ നടക്കുന്ന സുഖം കിട്ടുമോ?
പോസ്റ്റില്‍ പറഞ്ഞ പോലെ കട വരാന്തകളിലെ കൂടിച്ചേരലും ഇലക്ഷന്റെ ചൂടും എല്ലാം വല്ലാതെ മിസ്സ് ചെയ്യുന്നു.
എഴുത്ത് നന്നായി. ആശംസകള്‍.
ശ്രീ ജീവിതം ബോറടിച്ചുതുടങ്ങുന്നത് എപ്പോഴാണ്? ചെറുവാടി ശരിയാണ്. നാം ജനിച്ചുവളര്‍ന്ന നാടിനോളം വരില്ല ലോകത്തെ ഏത് സൗഭാഗ്യവും.
ithil oru kadhayundallo............
എഴുത്തിലെ കഥ വായിച്ചു.
chechiii..dhairyavaayittu ezhuthikko....sathyam paranjal veruthe irikkumbola ezhuthaan thonnane....onnumillenkilum nammalude oru postinu mattullavar abhipraayam parayunnath kelkkunnaththanne oru sukhamalle.....njanum ezhuthaan sramichondirikkunna vazhiya...
best wishes...
ഹാ ഹാ ഹാ
എഞ്ചിനീയറിംഗ് ജീവിതം നശിപ്പിച്ചെങ്കില്‍ കയ്യില്‍ നല്ലൊരു ആയുധമുണ്ടല്ലോ. പടവാള്‍. എഴുതുക. തെളിയുക
എച്ചുമ്മുകുട്ടി നന്ദി
അതിനെന്റെ വീട്ടുകാര്‍ സമ്മതിക്കേണ്ടേ ചേച്ചീ...ഞാന്‍ ഇപ്പൊ ജോലിക്കായുള്ള ഓട്ടത്തിലാ...
1 mor blog is der..കണ്ടിരുന്നോ???ഞങ്ങളുടെ ഹോസ്റ്റെലിലെ കുറെ കഥകള്‍...
നമ്മുടെ നാടുമായി ഗള്‍ഫ് നാടുകളെ താരതമ്യം ചെയ്താല്‍ നമ്മുടെ നാട് മുഴുവനും ഒരു പാര്‍ക്കാണെന്ന് പറയേണ്ടി വരും.. ക്റ്ത്തിമമായി ഇവിടെ ഉണ്ടാക്കുന്ന പാര്‍ക്കുകളേക്കാള്‍ എന്തു ഭംഗിയുന്റ് നമ്മുടെ ഓരോ പുഴകളും ഇടവഴികളുമെല്ലാം..
നന്നായിരിക്കുന്നു ..ആശംസകള്‍
ഞാന്‍ നോക്കാം കേട്ടോ ഹോസ്റ്റല്‍ കഥകള്‍. ക്യാംമ്പസ് വല്ലാതെ മിസ് ചെയ്യുന്നു. ഹോസ്റ്റല്‍ ജീവിതവും
ഹലോ നസീഫ്. വളരെ നന്ദി
k chechee...thank uuu....
k chechee...thank uuu....
അവിടെ പെണ്ണുങ്ങള്‍ക്ക് പ്രത്യേകിച്ച് വീട്ടമ്മമാര്‍ക്ക് ജോലി കിട്ടാനെളുപ്പമാണല്ലോ>
ഒരു ജോലി തരപ്പെടുത്തുക. ഏകാന്തതയെല്ലാം മാറും.
നമ്മൂടെ ഈ ബ്ലോഗ് ലോകത്ത് തന്നെ അനവധി ആളുകളുണ്ടല്ലോ അവിടെ.
ഹൌസ് വൈഫിന് ജോലിയെടുക്കണമെങ്കില്‍ നിയമക്കുരുക്കുകള്‍ അധികം ഇല്ല. ഉണ്ടെങ്കില്‍ തന്നെ അതിനുള്ള വഴികളും എമ്പ്ലോയേര്‍സ് വഴി ശരിപ്പെടുത്താവുന്നതാണ്.
നമ്മുടെ നാട്ടുകാരായ എനിക്ക് പരിചിതരായ രണ്ട് ബ്ലോഗേര്‍സ് ഉണ്ട് അവിടെ കുടുംബമായി താമസിക്കുന്നവര്‍. അവരെ പരിചയപ്പെടുത്താം.
കൂടുതല്‍ കൂടുതല്‍ എഴുതുക. ദുബായ് നാട്ടിലെ ഹെറിറ്റേജ് & കള്‍ച്ചര്‍ മലയാളികളായ നാട്ടുകാരുടെ അറിവിലേക്കായി പങ്ക് വെക്കുക.
വിഷ് യു ഗുഡ് ലക്ക്
I heard from some of my friends about the freedom they enjoy there, dont know if they were lying chechi.. anyway good to read this post, i think you can make a better use of your lonely hours there... :)
പ്രിയ സുഹൃത്തുക്കളെ,
ഒരുപാട് നാളുകളായി എഴുതിയിട്ട്. ഒരുപാട് നല്ല ബ്ലോഗ് സൗഹൃദങ്ങള് കിട്ടിയത് ഞാനായിട്ട് കളഞ്ഞു. എല്ലാവരെയും വീണ്ടും കാണാന് ആഗ്രഹമുണ്ട്. എന്‌റെ പുതിയ ബ്ലോഗ് പാല്മിറയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
Post a Comment