കയര്‍നെയ്തും കവിതയും
കയര്‍നെയ്തുതൊഴിലാളിയായ മുകുന്ദന്‍ സുരേന്ദ്രന് കവിതാരചന ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍ ആശ്വാസം പകരുന്ന ഒന്നാണ്ജീവിതത്തോട് പൊരുതി ജയിക്കുന്നതിനെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്നു ഒരു കാലമുണ്ടായിരുന്നു മുകുന്ദന്.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ മുകുന്ദന്‍ പല തൊഴിലും ചെയ്തു. പക്ഷെ കടബാധ്യത മാത്രം ബാക്കിയായി. ഒടുവില്‍ തന്റെ കൊച്ചുകുടുംബത്തിന് ആശ്വാസമായി കയര്‍നെയ്തുതൊഴിലാളിയായി. ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍ കവിതാരചന ആശ്വാസംപകരുന്ന ഒന്നായി മാറി. ഇതാണ് ചേര്‍ത്തല കടക്കരപ്പള്ളി തൈക്കല്‍ ആറാശുപറമ്പില്‍ മുകുന്ദന്‍ സുരേന്ദ്രന്റെ കഥ. കവിതയുമായി ബന്ധപ്പെട്ട പാരമ്പര്യപെരുമ മരുന്നിനുപോലുമില്ലാത്ത ഈ കവിക്ക് കവിതയുമായുള്ള ചങ്ങാത്തം പഠനകാലം മുതല്‍ക്കെ ഉണ്ടായിരുന്നു.
ചേര്‍ത്തല എസ്.എന്‍ കോളേജില്‍ പഠിക്കുമ്പോള്‍ സാഹിത്യത്തില്‍ സജീവമായി. ഇതുവരെ അമ്പതോളം കവിതകളും ഇരുനൂറോളം ഗാനങ്ങളും രചിച്ചു. രചനയും സംഗീതവും നിര്‍വ്വഹിച്ച് സ്വന്തമായി രണ്ട് ആല്‍ബങ്ങള്‍ പുറത്തിറക്കി. 2003 ല്‍ പുറത്തിറക്കിയ കളിത്തോഴന്‍, 2005 വെ വഴിവിളക്ക് എന്നീ ആല്‍ബങ്ങളിലത്രയും മുകുന്ദന്റെ ജീവിതവ്യഥകള്‍ നിഴലിച്ചുനില്‍ക്കുന്നു. സമൂഹത്തിലെ പ്രശ്നങ്ങളും ദുരിതങ്ങളുമൊക്കെ കാതലായുണ്ട. മുകുന്ദന്റെ കവിതകള്‍ ഇടയ്ക്കൊക്കെ റേഡിയോയിലൂടെ വരും. ഇന്ന് മുകുന്ദന്റെ പുതിയ കവിതകളില്‍ കയര്‍മേഖലയിലെ കണ്ണീരിന്റെ നനവുള്ള അനു‘വങ്ങളുണ്ട്. ഇതെല്ലാം മുകുന്ദന് സാഹിത്യത്തോടുള്ള അ‘ിനിവേശം കൊണ്ടു തന്നെ. കോളേജ് വിദ്യാ‘്യസകാലം മുതല്‍ക്കെ സാഹിത്യത്തോട് കമ്പമുണ്ടായിരുന്നെങ്കിലും അന്നെല്ലാം ജീവിതം തള്ളിനീക്കാന്‍ സുഹൃത്തുക്കളുമൊത്ത് ബസ്സ് സര്‍വ്വീസ് തുടങ്ങി. അത് നഷ്ടത്തിലായി. പിന്നീട് ശാന്തിഗിരി ആശ്രമത്തിലെ അന്തേവാസിയായി. അവിടെനിന്നും വൈദ്യം പഠിച്ചു. നാട്ടിലെത്തി വൈദ്യശാല തുടങ്ങി. അവിടെയും നഷ്ടം മാത്രം ബാക്കിയായി. പിന്നീട് മണല്‍കച്ചവടം തുടങ്ങി പല തൊഴിലും ചെയ്തു. വലിയൊരു കടബാധ്യത മാത്രം ബാക്കിയായി. അവസാനം നെയ്തുതൊഴിലാളിയായി. ഇന്ന് നെയ്ത്തിനിടയില്‍ മനസ്സിലേക്ക് കടന്നുവരുന്ന കവിതാശകലങ്ങളെ എഴുതിവെക്കും. ആത്മസംതൃപ്തിക്കായി അത് പുസ്തകതാളിലേക്ക് പകര്‍ത്തും.
0 comments:
Post a Comment