സ്വാര്‍ത്ഥകമായ ഒരു ജന്മത്തിന്റെ ആഹ്ളാദത്തോടെ...
(ശോകാന്തമായ കവിതകളില്‍ അല്ല, ശുഭാന്ത്യമായ പ്രയോഗികതകളില്‍ വിശ്വസിക്കുമ്പോഴാണ് ജന്മം സഫ ലമാകുന്നത്. അത്തരം പ്രായോഗിക ചിന്താഗതികള്‍ തന്നെയാണ് ഇവിടെ ഈ അച്ഛന മ്മമാര്‍ക്ക് മകനോടു ള്ളത്. ഇത് മകന് അച്ഛനോടും അച്ഛന് മകനോടുമുള്ള നിസ്വാര്‍ത്ഥ സ്നേഹത്തിന്റെയും അവര്‍ക്ക് വേണ്ടി ജീവിച്ചുതീര്‍ക്കുന്ന ഒരമ്മയുടെയും കഥ.)
കാസര്‍കോഡ് ജില്ലയില്‍ കയ്യൂരിനടുത്ത് ക്ളായിക്കോട് എന്ന ഒരു കൊച്ചുഗ്രാമം. അവിടെ കാര്‍ക്കോട്ട് രാഘവന്റെയും നാരാ യണിയുടെയും മകന്‍ അജേഷിന്റെ ജീവിതം കാണിച്ചുതരുന്നത് അച്ഛന്റെയും അമ്മയുടെയും പുത്രബന്ധത്തിന്റെ വിശുദ്ധിയുടെ കഥയാണ്.
ക്ളായിക്കോട് ഗ്രാമത്തിലെ മുഴക്കോം ബസ്റോപ്പില്‍ നാട്ടുകാര്‍ക്ക് വര്‍ഷങ്ങളായുള്ള ഒരു കാഴ്ച്ചയുണ്ട്. അരക്ക് കീഴ്പ്പോട്ട് തളര്‍ന്ന മകനെയും എടുത്ത് ബസ് കാത്തുനില്‍ക്കുന്ന ഒരച്ഛന്‍. നാട്ടുകാര്‍ക്ക് രാഘവേട്ടന്‍. പ്രവൃത്തി ദിവസങ്ങളില്‍ മുഴക്കോം ബസ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്ന ആ അച്ഛനും മകനും നാട്ടുകാരുടെ നിത്യക്കാഴ്ച്ചയാണ്. പോളിയോ ബാധിച്ച് കാലുകളുടെ ചലന ശേഷി നശിച്ചുപോയ തങ്ങളുടെ മകനെ നോക്കി നിസ്സഹായതയോടെ ആദ്യകാലത്തെñാം നിóിരുóങ്കിലും പ്രാര്‍ത്ഥന യുടെ ഫലം ജീവിതത്തിലുടനീളം നിഴ ലിച്ചുനിóിരുóു.
ചലനശേഷി നശിച്ചുപോയ അജേഷിന് പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ആദ്യം ഒന്നുമുതല്‍ ഏഴുവരെ മുഴക്കോം ഗവണ്‍മെന്റ് യു.പി സ്ക്കൂളിലേക്ക്. പിന്നീട് എട്ടുമുതല്‍ പത്താം ക്ളാസുവരെ കുട്ടമത്ത് ഹൈസ്ക്കൂളിലേക്ക്. സ്ക്കൂളിലേക്ക് അച്ഛന്‍ അവനെ തോളിലേറ്റി നടന്നു. വീടിനകത്ത് അമ്മ മകനായി പ്രാര്‍ത്ഥിച്ചു. പാടത്തും പറമ്പിലും ജോലിയില്‍ മുഴുകി. സ്ക്കൂള്‍ പഠനക്കാലത്ത് മികവ് തെളിയിച്ച അജേഷ് 526 മാര്‍ക്കോടെ എസ്.എസ്.എല്‍.സി ക്ക് ഉന്നതവിജയം നേടി. അജേഷിന്റെ ഉന്നതപഠനത്തിനായി ബീഡിത്തെ ാഴില ാളിയായിരുന്ന അച്ഛന്‍ ജോലിയുപേക്ഷിച്ചു. അമ്മ നാരായണി കൂലിപ്പണിയെടുത്തു. സഹോദരി അജിതയും വീട്ടില്‍ അജേഷിന് സഹായിയായി ഉണ്ടായിരുന്നു. വീട്ടില്‍ നിന്നും 20 കിലോമ ീറ്ററിലധികം ദൂരമുള്ള കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്ട്സ് ആന്റ് സയന്‍സ് കേളേജില്‍ ബിരുദം. ഫിസിക്സില്‍ ബിരുദവും ബിരുദാനന്തരബിരുദവും ഉന്നതനിലയില്‍ പാസ്സായി. ബി.എ ഡുമെടുത്തു. ക്രച്ചസിന്റെയും കാലിഫറിന്റെയും സഹായത്തോടെ പഠനവും പഠനാനന്ത രയാത്രകളും. സഹായത്തിന് അച്ഛന്റെ കൈകളും. പ്രീഡിഗ്രി, ഡിഗ്രി, പോസ്റ് ഗ്രാജുവേഷന്‍....
മകന്റെ ക്ളാസ് കഴിയുന്നതുവരെ കോളേജ് പരിസരത്തില്‍ കാത്തു നില്‍ക്കുന്ന ആ അച്ഛനും പകലന്തിയോളം കൂലിപ്പ ണിയെടുക്കുന്ന അമ്മക്കും വലിയ സ്വപ്നങ്ങളൊന്നുമുണ്ട ായിരുന്നില്ല. മകനെ സ്വയം ജീവിക്കാനുള്ള അവസ്ഥ യിലെത്ത ിക്കുക എന്ന ലക്ഷ്യം മാത്രം. ഇന്നിപ്പോള്‍ ആദ്യമെഴുതിയ പി.എ സ്.സി പരീക്ഷയില്‍ തന്നെ ജോലിയും നേടിയപ്പോള്‍ രണ്ടു ജന്മങ്ങളാണ് അജേഷിലൂടെ സ്വാര്‍ത്ഥകമായത്. കാസര്‍കോഡ് ഡി.എം.ഒ ഓഫീസില്‍ ക്ളര്‍ക്കായി ജോലിയില്‍ പ്രവേശിച്ച അജേഷിന് വലിയ ദുരിതങ്ങളുടെ ഒരു ഭാണ്ഡം തന്നെ കെട്ട ഴിക്കാനുണ്ട്. എന്നാല്‍ ശുഭപ്രതീക്ഷയോടെ ഓഫീസിനകത്ത് ജോലിയുടെ തിരക്കില്‍ മുഴുകുമ്പോള്‍ രാഘവന്‍ മകന്റെ ജോലി തീരുന്നതുവരെ അവനെയും കാത്ത് പുറത്ത് സമയം ചെലവ ഴിക്കുകയാകും.
അജേഷിനിപ്പോള്‍ നിറഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ട്. ഇന ിയും ഉന്നതജോലികള്‍ അജേഷിനെ കാത്തിരിക്കുന്നു. തന്റെ പരിമിതികളില്‍ നിന്നും ഉയരങ്ങള്‍ വെ ട്ടിപ്പ ിടിക്കാനുള്ള പരിശ്രമത്തിലാണ് ഈ യുവാവ്.
1 comments:
congrads
Post a Comment